ക​ല​യ​പു​രം ആ​ശ്ര​യ​യി​ൽ ഡോ​ക്‌ടേഴ്സ് ഡേ ​ആ​ഘോ​ഷിച്ചു
Wednesday, July 2, 2025 6:11 AM IST
കൊ​ട്ടാ​ര​ക്ക​ര : ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ ഡോ​ക്ടേ​ഴ്സ് ഡേ ​ആ​ഘോ​ഷം മൂ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ശ്ര​യ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ച​ട​ങ്ങി​ൽ വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്. ര​ഞ്ജി​ത്ത് കു​മാ​ർ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. ര​ശ്മി, കൊ​ട്ടാ​ര​ക്ക​ര മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ.​ര​മേ​ശ്, ആ​ശ്ര​യ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്ടാ​ഴി ജി. ​മു​ര​ളീ​ധ​ര​ൻ മാ​സ്റ്റ​ർ, ആ​ശ്ര​യ എ​ഫ്എം 90 ​മാ​നേ​ജി​ംഗ് ഡ​യ​റ​ക്‌ടർ ജു​ബി​ൻ സാം, ​

ഡോ. ആ​ശ ജോ​സ്, വ​ർ​ഗീ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദ, ഹോ​മി​യോ​പ്പ​തി ആ​രോ​ഗ്യ​ശാ​ഖ​ക​ളി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രെ ച​ട​ങ്ങി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ ആ​ദ​രി​ക്കും.

ഡോ​ക്‌ടേഴ്സ് ദി​നാ​ച​ര​ണ​ത്തി െന്‍റ ഭാ​ഗ​മാ​യി സ​ങ്കേ​ത​ത്തി​ലെ താ​മ​സ​ക്കാ​ർ​ക്കാ​യി ഡോ. ​രാ​ജ​ല​ക്ഷ്മി, ഡോ. ​ശ്രീ​കു​മാ​രി സെ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പും ഡോ.​എം.​രാ​ധാ​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത്വ​ക്ക് രോ​ഗ ചി​കി​ത്സാ​ക്യാ​മ്പും ന​ട​ത്തും.