ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, July 2, 2025 6:23 AM IST
പാ​രി​പ്പ​ള്ളി: ല​ഹ​രി​വി​രു​ദ്ധ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ട​മ്പാ​ട്ടു​കോ​ണം എ​സ്കെവി ഹൈ​സ്കൂ​ളി​ലെ എ​സ്പിസി, സ്കൗ​ട്ട് ആ​ൻഡ് ഗൈ​ഡ്, ജെആ​ർസി, ​ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റു​ക​ൾ സം​യു​ക്ത​മാ​യി 'ദു​ര​ന്ത​ല​ഹ​രി' എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ജീ​വി​ത​ല​ഹ​രി​യി​ലേ​ക്ക് ഉ​ണ​ർ​ന്നു​യ​രാം എ​ന്ന സ​ന്ദേ​ശം പ​ക​ർ​ന്ന് നി​ര​വ​ധി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളാ​ണ് സ്കൂ​ൾ സീ​നി​യ​ർ അ​ധ്യാ​പി​ക ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ​ത്.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ, ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം എ​ന്നി​വ ന​ൽ​കി. സ്കൂ​ളി​ലെ എ​സ് പി ​സി, സ്കൗ​ട്ട് യൂ​ണി​റ്റു​ക​ൾ ജ്വാ​ല​എ​ന്ന പേ​രി​ൽ ല​ഹ​രി​വി​രു​ദ്ധ റാ​ലി ന​ട​ത്തി. ല​ഹ​രി​വി​രു​ദ്ധ നൃ​ത്താ​വി​ഷ്ക​ര​ണം, ഫ്ലാ​ഷ് മോ​ബ്, സൂം​ബാ ഡാ​ൻ​സ്, മൈം ​തു​ട​ങ്ങി​യ ആ​ക​ർ​ഷ​ക​മാ​യ പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

പ​ള്ളി​ക്ക​ൽ ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും മ​ജീ​ഷ്യ​നു​മാ​യ ഷാ​ജു ക​ട​യ്ക്ക​ലും രാ​ജീ​വ്കു​മാ​റും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ മാ​ജി​ക് ജ​ന​ങ്ങ​ൾ​ക്ക് ആ​വേ​ശ​വും പു​ത്ത​ൻ അ​നു​ഭ​വ​വു​മാ​യി. പിടിഎ ​പ്ര​സി​ഡ​ന്‍റ് ബി​ജു, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി ആ​ർ. കെ. ​ദി​ലീ​പ്കു​മാ​ർ, സിപിഒ ​സി​ബി ,അ​ധ്യാ​പ​ക​രാ​യ അ​ജീ​ഷ്, ശാ​ന്തി, വി​ഷ്ണു, ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.