നെ​ടു​മ്പാ​ള്‍ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ല്‍ വ​യോ​ധി​ക മ​രി​ച്ച​നി​ല​യി​ല്‍
Thursday, July 3, 2025 11:24 PM IST
പ​റ​പ്പൂ​ക്ക​ര: നെ​ടു​മ്പാ​ള്‍ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ല്‍ വ​യോ​ധി​ക​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​ടു​മ്പാ​ള്‍ സ്വ​ദേ​ശി ഞാ​റ്റു​വെ​ട്ടി വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ച​ന്ദ്ര​ന്റെ ഭാ​ര്യ ഓ​മ​ന (69) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് നെ​ടു​മ്പാ​ള്‍ തെ​ക്കു​മു​റി പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ല്‍ ഓ​മ​ന​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ: തു​ഷാ​ര, തു​ജേ​ഷ്. മ​രു​മ​ക​ന്‍: ബി​ജു.