കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു
Friday, July 4, 2025 6:34 AM IST
അ​ള​ഗ​പ്പ​ന​ഗ​ര്‍: യൂ​ണി​യ​ന്‍ സ്റ്റോ​പ്പി​ന് സ​മീ​പം കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു. ക​ട​മു​റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്.

ര​ഞ്ജി​ത്ത് ഫാ​സ്റ്റ് ഫു​ഡ്, ചി​യേ​ഴ്സ് ചി​ക്ക​ന്‍ സെ​ന്‍റ​ര്‍ എ​ന്നീ ക​ട​ക​ളു​ടെ ചു​മ​രു​ക​ള്‍ ഇ​ടി​ഞ്ഞു​വീ​ണു. ര​ഞ്ജി​ത്ത് ഫാ​സ്റ്റ് ഫു​ഡ് ക​ട​യ്ക്ക് വി​ള്ള​ലു​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ചു​മ​ര്‍​വീ​ണ് ചി​ക്ക​ന്‍ സെ​ന്‍റ​റി​ല്‍ വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തി​ച്ച കോ​ഴി​ക​ള്‍ ച​ത്തു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലും വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യു​മാ​ണ് കെ​ട്ടി​ടം ത​ക​ര്‍​ന്ന​ത്. രാ​ത്രി​യാ​യ​തി​നാ​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.