സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ല്‍ "ഋ​തു' ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Thursday, July 3, 2025 2:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന "ഋ​തു' അ​ന്ത​ര്‍ദേ​ശീ​യ പ​രി​സ്ഥി​തി ച​ല​ച്ചി​ത്രമേ​ള​യു​ടെ ര​ണ്ടാം പ​തി​പ്പി​ന്‍റെ പു​തു​ക്കി​യ ലോ​ഗോ പ്ര​കാ​ശ​നം ഇ​ന്ന​സെ​ന്‍റ്് സോ​ണ​റ്റ് നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ ക്ഷ​ത വ​ഹി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്് മ​നീ​ഷ് അ​രി​ക്കാ​ട്ട്, അ​ധ്യാ​പ​ക​രാ​യ ലി​റ്റി ചാ​ക്കോ, ഷി​ബി​ത ഇ​മ്മാ​നു​വ​ല്‍ എ​ന്നി​വ​ര്‍ പ്രസം​ഗിച്ചു.

ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ന​വീ​ന്‍ ഭ​ഗീ​ര​ഥ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ്് ടി.​ജി. സി​ബി​ന്‍, എം.​എ​സ്. ദാ​സ​ന്‍ എ​ന്നി​വ​ര്‍ പ്രസം ഗിച്ചു.

തൃ​ശൂ​ര്‍ ച​ല​ച്ചി​ത്ര കേ​ന്ദ്ര, ഇ​രി​ങ്ങാ​ല​ക്കു​ട ഫി​ലിം സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 18, 19 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ സി​നി​മ​ക​ളും ഡോ​ക്യൂ​മെ​ന്‍ററി​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ക്കും.