പോ​ട്ട ബാ​ങ്ക് ക​വ​ര്‍​ച്ച; അ​ന്വേ​ഷ​ണ മി​ക​വി​ന് അം​ഗീ​കാ​രം
Thursday, July 3, 2025 2:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ചാ​ല​ക്കു​ടി പോ​ട്ട ബാ​ങ്ക് ക​വ​ര്‍​ച്ച​ക്കേ​സി​ലെ അ​ന്വേ​ഷ​ണ മി​ക​വി​ന് തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സി​നെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വിയാ യിരുന്ന ഡോ. ​ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ് അ​ഭി​ന​ന്ദി​ച്ചു. മെ​റി​റ്റോ​റി​യ​സ് സ​ര്‍​വീ​സ് എ​ന്‍​ട്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​ര്‍, ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി കെ. ​സു​മേ​ഷ്, കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഡി​വൈ​എ​സ്പി വി.​കെ. രാ​ജു, ചാ​ല​ക്കു​ടി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​കെ. സ​ജീ​വ്, കൊ​ര​ട്ടി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​മൃ​ത് രം​ഗ​ന്‍, കൊ​ട​ക​ര ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​കെ. ദാ​സ്, അ​തി​ര​പ്പി​ള്ളി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി. ​ബി​ജു എ​ന്നി​വ​ര്‍​ക്കാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്.

2025 ഫെ​ബ്രു​വ​രി 14 ന് ​പോ​ട്ട ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രെ ക​ത്തി കാ​ണിച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ന്ദി​ക​ളാ​ക്കി 15 ല​ക്ഷം രൂ​പ ക​വ​ര്‍​ന്ന കേ​സി​ല്‍, പ്ര​തി​യാ​യ ആ​ശാ​രി​പ്പാ​റ സ്വ​ദേ​ശി തെ​ക്ക​ന്‍ വീ​ട്ടി​ല്‍ റി​ജോ ആ​ന്‍റ​ണി​യെ (49) മൂ​ന്നാം ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്.