പാ​ട​ത്തി​റ​ങ്ങി ഞാ​റു​ന​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ
Thursday, July 3, 2025 2:02 AM IST
ചാ​ല​ക്കു​ടി:​ പാ​ട​ത്തി​റ​ങ്ങി ഞാ​റു​ന​ട്ട് കാ​ര്‍​മ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ത്തി​ലെ ഏ​ഴാം ക്ലാ​സ്് വി​ദ്യാ​ര്‍​ഥി​ക​ള്‍. കൂ​ട​പ്പു​ഴ അ​ഗ്രോ റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ലാ​ണു വി​ദ്യാ​ര്‍​ഥി​ക​ള്‍ കൃ​ഷി ഇ​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങി ഞാ​റു​ന​ട്ട​ത്.​

ഞാ​റ് മു​ള​പ്പി​ച്ച​തും അ​തു വി​ഭാ​ഗീ​ക​രി​ക്കു​ന്ന​തും നേ​രി​ട്ടുകാ​ണാ​നു​ള്ള അ​വ​സ​രം വി​ദ്യാ​ര്‍​ഥി ക​ള്‍​ക്ക് ല​ഭി​ച്ചു. തു​ട​ര്‍​ന്ന്, മെ​ഷീ​നു​പ​യോ​ഗി​ച്ചു​ള്ള ഞാ​റുന​ടീ​ല്‍ ക​ണ്ടു. പി​ന്നീ​ട് പാ​ട​ത്തി​റ​ങ്ങി ഞാ​റ് ന​ടാ​നു​ള്ള അ​വ​സ​രം വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് അ​വി​ടെ ഒ​രു​ക്കി​യി​രു​ന്നു.

ക​ര്‍​ഷ​ക വേ​ഷ​ത്തി​ല്‍ പാ​ട​ത്ത് എ​ത്തി​യ വി​ദ്യാ​ര്‍​ഥിക​ള്‍ ആ​ണ്‍, പെ​ണ്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ ഞാ​റുന​ടീ​ൽ ന​ട​ത്തി​യ​ത് പു​തി​യ അ​നു​ഭ​വ​മാ​യി.

മ​ഴ​മാ​പി​നി നേ​രി​ട്ടുകാ​ണു​ക​യും മ​ഴ​യു​ടെ അ​ള​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു. ബ​ഡി​ംഗ് - ഗ്രാ​ഫ്റ്റിം​ഗ് എ​ന്താ​ണെ​ന്നും മേ​ധാ​വി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചുന​ല്‍​കി.

കാ​റ്റി​ന്‍റെ ദി​ശ​യും വേ​ഗ​ത​യും അ​ള​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും അ​ന്ത​രീ​ക്ഷോ​ഷ്മാ​വ് അ​ള​ക്കു​ന്ന​തും ബാ​ഷ്പീ​ക​ര​ണതോ​തും കു ട്ടികൾ മ​ന​സി​ലാ​ക്കി. ഇതി ലൂടെ പ​ഠ​ന​മു​റി​യി​ല്‍ നി​ന്ന് പ്ര​കൃ​തി​യി​ലേ​യ്ക്ക് ഇ​റ​ങ്ങി​യു​ള്ള പ​ഠ​ന​രീ​തി വി​ദ്യാ​ര്‍​ഥിക​ള്‍​ക്കു സാ​ധ്യ​മാ​ക്കു​ക​യാ​യി​രു​ന്നു.