കാ​ടു​കു​റ്റി​യി​ൽ കു​ടും​ബ​ശ്രീ സി​ഡി​എ​സ് വാ​ർ​ഷി​കം
Thursday, July 3, 2025 2:02 AM IST
കാ​ടു​കു​റ്റി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സിഡിഎ​സി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ശ്വ​തി മ​ഹേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി ആ​ർ​ട്ടി​സ്റ്റ് അ​ഞ്ജ​ലി സ​ത്യ​നാ​ഥ്‌ മു​ഖ്യാ​തി​ഥി​യാ​യി.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വുപു​ല​ർ​ത്തി​യ​വ​രെ​യും സിഡിഎ​സി​ലെ മു​തി​ർ​ന്ന അം​ഗ​ത്തെ​യും 100 തൊ​ഴി​ൽ ദി​നം പൂ​ർ​ത്തീ​ക​രി​ച്ച മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ​യും ഹ​രി​ത​ക​ർ​മസേ​നാം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. മി​ക​ച്ച അ​യ​ൽ​ക്കൂ​ട്ടം, മി​ക​ച്ച എഡിഎ​സ്, മി​ക​ച്ച സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യ് ക്കും ആ​ദ​ര​വ് ന​ൽ​കി.
ജി​ല്ലാ മി​ഷ​ൻ പ്രോ​ഗ്രാം മാ​നേ​ജ​ർ ആ​ദ​ർ​ശ്, ത്രി​ത​ലപ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​സി. അ​യ്യ​പ്പ​ൻ, ബീ​ന ര​വീ​ന്ദ്ര​ൻ, രാ​ഖി സു​രേ​ഷ്, പി.​ വി​മ​ൽ​കു​മാ​ർ, മോ​ഹി​നി കു​ട്ട​ൻ, ലീ​ന ഡേ​വി​സ്, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്്‌ ഹാ​ഷിം സാ​ബു, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി അ​നു​പ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.