ചാ​വ​ക്കാ​ട്ട് ബി​ജെ​പി മാ​ർ​ച്ചി​ലും ജ​ല​പീ​ര​ങ്കി
Friday, July 4, 2025 6:45 AM IST
ചാ​വ​ക്കാ​ട് : ക​വ​ർ​ച്ച​ക്കേ​സി​ൽ പ്ര​തി​യാ​യ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​നെ​തി​രേ ബി​ജെ​പി ചാ​വ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച് പി​രി​ച്ചു വി​ട്ടു. പു​തി​യ പാ​ലം പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്നു​ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് ത​ള്ളി​മ​റി​ച്ചി​ടാ​ൻ സ​മ​ര​ക്കാ​ർ ശ്ര​മി​ച്ച​താ​ണ് ജ​ല​പീ​ര​ങ്കി​പ്ര​യോ​ഗ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​പി​ൻ കു​ടി​യേ​ട​ത്ത് ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഷ മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ ദ​യാ​ന​ന്ദ​ൻ മാ​മ്പു​ള്ളി, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​തീ​ഷ് അ​യി​നി​പ്പു​ളി , മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ണേ​ശ് ശി​വ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.