ടി​പ്പ​ർ ലോ​റി​ക്ക് പി​റ​കി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, July 2, 2025 10:40 PM IST
മ​ണ്ണു​ത്തി: ദേ​ശീ​യ​പാ​ത വെ​ട്ടി​ക്ക​ലി​ൽ ട​യ​ർ മാ​റ്റു​ന്ന​തി​നാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്കു പി​റ​കി​ൽ ബൈ​ക്കി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. രാ​മ​വ​ർ​മ​പു​രം സ്വ​ദേ​ശി പ​ണി​ക്ക​വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ക​ൻ അ​ർ​ജു​ൻ കൃ​ഷ്ണ​ൻ(22) ആ​ണ് മ​രി​ച്ച​ത്.

പീ​ച്ചി ഡാ​മി​ലെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നാ​ണ്. ജോ​ലി ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ർ​ജു​നെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മ്മ: ജി​ഷ. സ​ഹോ​ദ​രി: അ​മൃ​ത കൃ​ഷ്ണ​ൻ.