സ​ഹൃ​ദ​യ മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പു​തി​യ എം​ബി​എ ബാ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, July 3, 2025 2:03 AM IST
കൊ​ട​ക​ര: സ​ഹൃ​ദ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ലെ പ​ത്താ​മ​ത് എം​ബി​എ ബാ​ച്ച് ആ​ഘ​സ് 2025-ന്‍റെ ഉ​ദ്ഘാ​ട​നം ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു. ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ ടി.​എ​സ്. അ​ന​ന്ത​രാ​മ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. സിം​സ് മാ​നേ​ജ​ർ മോ​ണ്‍. വി​ൽ​സ​ണ്‍ ഈ​ര​ത്ത​റ എം​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​രം​ഭ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കോ​ള​ജ് ന്യൂ​സ്ലെ​റ്റ​ർ - സ്പെ​ക്ട്രം 2025 മു​ഖ്യാ​തി​ഥി​ക്കു കൈ​മാ​റി മാ​നേ​ജ​ർ പ്ര​കാ​ശ​നം ചെ​യ്തു. 2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ സിം​സി​ന്‍റെ അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.

പ്ര​ഫ. ദീ​പ്തി​കു​മാ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ റ​വ. ഡോ. ​ബി​നോ​യ് തോ​മ​സ്, പ്ര​ഫ. നോ​യ​ൽ വി​ൽ​സ​ണ്‍, പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​ർ ജോ​സ​ഫ് ബാ​സ്റ്റി​ൻ, അ​ക്കൗ​ണ്ട് ഓ​ഫീ​സ​ർ ഡെ​റി​ൻ ഡേ​വി​സ് തു​ട​ങ്ങി​യ​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​ഷ​പ് മാ​ർ ജെ​യിം​സ് പ​ഴ​യാ​റ്റി​ൽ മെ​മ്മോ​റി​യ​ൽ സിം​സ് സ്കോ​ള​ർ​ഷി​പ്പു​ക​ളും മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പു​ക​ളും സ​മ്മാ​നി​ച്ചു.

സിം​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജി​നോ ജോ​ണി മാ​ള​ക്കാ​ര​ൻ, ഡ​യ​റ​ക്ട​ർ ഡോ. ​ധ​ന്യ അ​ല​ക്സ്, പൂ​ർ​വ​വി​ദ്യാ​ർ​ഥി ജോ​സ​ഫ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.