വാടാ​ന​പ്പ​ിള്ളി​യി​ൽ സൂ​പ്പ​ർമാ​ർ​ക്ക​റ്റി​ൽ മോ​ഷ​ണം
Thursday, July 3, 2025 2:02 AM IST
വാ​ടാ​ന​പ്പ​ള്ളി: വാ​ടാ​ന​പ്പ​ിള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന​ടു​ത്ത് വീ​ണ്ടും മോ​ഷ​ണം. സ്റ്റേ​ഷ​ന് 200 മീ​റ്റ​റോ​ളം തെ​ക്ക് ത​ങ്ങ​ൾപ്പ​ള്ളി​ക്കുസ​മീ​പം എം.​എ. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​ണ് മോ​ഷണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ട​യു​ടെ പി​ൻ​വ​ശ​ത്തെ ഷ​ട്ട​റി​ന്‍റെ പൂ​ട്ടുത​ക​ർ​ത്ത് അ​ക​ത്തുക​യ​റി​യ മോ​ഷ്ടാ​വ് വെ​ളി​ച്ചെ​ണ്ണ അ​ട​ക്ക​മു​ള്ള 15,000 രൂ​പ​യോ​ളം വ​രു​ന്ന വി​ല പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും മേ​ശ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 1500 ഓ​ളം രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്.

ക​ട​യ്ക്കു പി​ൻ​വ​ശ​ത്താ​ണ് ക​ട​യു​ട​മ മ​തി​ല​ക​ത്ത് വീ​ട്ടി​ൽ റ​ഹ്മ​ത്ത​ലി​യു​ടെ വീ​ട്. രാ​വി​ലെ ക​ട തു​റ​ക്കാ​ൻ റ​ഹ്മ​ത്ത​ലി​യും ഭാ​ര്യ​യും വ​ന്ന​പ്പോ​ഴാ​ണ് ഷ​ട്ട​ർ തു​റ​ന്നു കി​ട​ക്കു​ന്ന​തുക​ണ്ട​ത്. നോ​ക്കി​യ​പ്പോ​ഴാ​ണ് ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ന്ന നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് അ​ക​ത്ത് ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ​ത്.

പ​രാ​തി​പ്ര​കാ​രം വാ​ടാ​ന​പ്പ​ിള്ളി പോലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട​ക്കു​ള്ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സിസിടി​വി കാ​മ​റ​യി​ൽ മോ​ഷ്ണ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. 2.15 ഓ​ടെ​യാ​ണ് മോ​ഷണം ന​ട​ന്ന​ത്. മ​ഴ​ക്കോ​ട്ടും മാ​സ്ക്കും ധ​രി​ച്ചാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്.

ന​ടു​വി​ൽ​ക്ക​ര വ​ന്നേ​രി ക്ഷേ​ത്ര​ത്തി​ല​ട​ക്കം ആ​റോ​ളം ക്ഷേ​ത്ര​ങ്ങ​ളി​ലും ഭ​ണ്ഡാ​രം ത​ക​ർ​ത്ത് മോ​ഷണം ന​ട​ന്നി​ട്ടും ദൃ​ശ്യം സി​സി​ടിവി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടും ഒ​രാ​ളെപ്പോ​ലും പി​ടി​കൂ​ടാ​ൻ പോ​ലി​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.

മോ​ഷണം വ​ർ​ധി​ച്ച​തോ​ടെ ക​ച്ച​വ​ട​ക്കാ​രും ക്ഷേ​ത്രക്ക​മ്മിറ്റി​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ഭീ​തി​യി​ലാ​ണ്.