ചാ​വ​ക്കാ​ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം, ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു
Thursday, July 3, 2025 2:02 AM IST
ചാ​വ​ക്കാ​ട്:​ ക​വ​ർ​ച്ച​ക്കേ​സി​ൽ പ്ര​തി​യാ​യ സി​പി​എം നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചാ​വ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​നു​നേ​രേ പോ​ലീ​സി​ന്‍റെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗം. മാ​ർ​ച്ച് ക​ഴി​ഞ്ഞ​ശേ​ഷം പി​രി​ഞ്ഞു പോ​കാ​തി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്ഥാ​പി​ച്ചി​രു​ന്ന ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ ചി​ത​റി​യോ​ടി.

ചാ​വ​ക്കാ​ട് കോ​ട​തി പ​രി​സ​ര​ത്തു​നി​ന്ന് കാ​റും മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ തി​രു​വ​ത്ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എ​ച്ച്. സ​ലാം പ്ര​തി​യാ​ണെ​ന്നും, അ​റ​സ്റ്റ് ചെ​യ്യാ​തെ പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. ബാ​രി​ക്കേ​ഡു​ക​ൾ​വ​ച്ച് താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു.

തു​ട​ർ​ന്നു ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം കെ​പി​സി​സി മു​ൻ അം​ഗം സി.​എ. ഗോ​പ​പ്ര​താ​പ​ൻ ഉ​ദ്ഘ​ട​നം​ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ർ​ബ​നൂ​സ് പ​ണി​ക്ക​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​സ്. സൂ​ര​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി റി​ഷി​ലാ​സ​ർ, കെ.​വി. സ​ത്താ​ർ, കെ.​പി. ഉ​ദ​യ​ൻ , ബീ​ന ര​വി​ശ​ങ്ക​ർ, എ​ച്ച് എം. ​നൗ​ഫ​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ട​തി പ​രി​സ​ര​ത്തെ ക​വ​ർ​ച്ച കേ​സി​ൽ തി​രു​വ​ത്ര കോ​ട്ട​പ്പു​റം തി​രു​വ​ത്ത് റ​മ​ളാ​ൻ അ​ന​സി​നെ (36) ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ​ലാം ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രാ​ണ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി ആ​റി​നാ​ണ് സം​ഭ​വം. അ​ന്ന​ക​ര വ​ടേ​രി ര​തീ​ഷി​നെ​യും ഭാ​ര്യ​യേ​യും ബ​ലം​പ്ര​യോ​ഗി​ച്ച് കാ​റി​ൽ​നി​ന്നി​റ​ക്കി കാ​റും 49,000 രൂ​പ​യും പ​രാ​തി​ക്കാ​ര​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​മാ​യി സം​ഘം ക​ട​ന്നു​ക​ള​ഞ്ഞെ​ന്നാ​യി​രു​ന്നു പ​രാ​തി.