ഞാ​റ്റു​വേ​ല മ​ഹോ​ത്സ​വം: വ​നി​താസം​ഗ​മം
Thursday, July 3, 2025 2:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സ്‌​നേ​ഹ​വും ക​രു​ത​ലു​മു​ള്ള​വ​രാ​ണു സ്ത്രീ​ക​ളെ​ന്ന് സി​നി​മാ​താ​രം ജ​യ​രാ​ജ് വാ​ര്യ​ര്‍ പ​റ​ഞ്ഞു. മു​നി​സി​പ്പ​ല്‍ മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന ഞാ​റ്റു​വേ​ല മ​ഹോ​ത്സ​വ​ത്തി​ലെ വ​നി​താ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെയ്തു സം​സാ​രി​ക്കു​കാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ പ്ര​ഫ. കു​സു​മം ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബൈ​ജു കു​റ്റി​ക്കാ​ട​ന്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​സി. ഷി​ബി​ന്‍, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അം​ബി​ക പ​ള്ളി​പ്പു​റ​ത്ത്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫെ​നി എ​ബി​ന്‍ വെ​ള്ളാ​നി​ക്കാ​ര​ന്‍, വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ജി​ഷ ജോ​ബി, പാ​ര്‍​ലി​മെ​ന്‍ററി പാ​ര്‍​ട്ടി ലീ​ഡ​ര്‍ അ​ഡ്വ. കെ.​ആ​ര്‍. വി​ജ​യ, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ന​സീ​മ കു​ഞ്ഞു​ മോ​ന്‍, മി​നി സ​ണ്ണി നെ​ടു​മ്പാ​ക്കാ​ര​ന്‍, സ്മി​ത കൃ​ഷ്ണ​കു​മാ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ പി.​കെ. പു​ഷ്പാ​വ​തി, ഷൈ​ല​ജ ബാ​ല​ന്‍, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ബീ​ന, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​എ​ച്ച്. ഷാ​ജി​ക്, കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​ആ​ര്‍. സ്റ്റാ​ന്‍​ലി എ​ന്നി​വ​ര്‍ പ്രസം​ഗിച്ചു.