കന​ക​മ​ല മാ​ര്‍​തോ​മ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ ദു​ക്‌​റാ​ന തി​രു​നാ​ള്‍ ഭ​ക്തി​നി​ര്‍​ഭ​ര​ം
Friday, July 4, 2025 6:34 AM IST
കൊ​ട​ക​ര: ക​ന​ക​മ​ല മാ​ര്‍​തോ​മ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന ദു​ക്‌​റാ​ന ഊ​ട്ടു​തി​രു​നാ​ള്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യി.​ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ളി​ല്‍ സം​ബ​ന്ധി​ക്കാ​ന്‍ സ​നീ​ഷ്‌​കു​മാ​ര്‍ ജോ​സ​ഫ് എം​എ​ല്‍​എ അ​ട​ക്ക​മു​ള​ള ജ​ന​പ്ര​തി​നി​ധി​ക​ളും നി​ര​വ​ധി വി​ശ്വാ​സി​ക​ളും എ​ത്തി. രാ​വി​ലെ ഫാ.​ ജെ​യിം​സ് ആ​ല​പ്പാ​ട്ട് സി​എം​ഐ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ന്ന തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം സ​ഹ​വി​കാ​രി ഫാ.​ആ​ശി​ഷ് കീ​ര​ഞ്ചി​റ ഊ​ട്ടു​വെ​ഞ്ച​രി​പ്പ് നി​ര്‍​വ​ഹി​ച്ചു.

കു​രി​ശു​മു​ടി തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ചാ​ന്ദാ രൂ​പ​ത​യി​ല്‍ നി​ന്നു​ള്ള ഫാ.​ ജോ​ബി ഇ​ല്ലി​മൂ​ട്ടി​ൽ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. അ​ടി​വാ​രം പ​ള്ളി​യി​ല്‍ ന​ട​ന്ന റാ​സ കു​ര്‍​ബാ​ന​യ്ക്ക് കൊ​ടു​ങ്ങ പ​ള്ളി വി​കാ​രി ഫാ.​ഷി​ബു നെ​ല്ലി​ശേ​രി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​ ആ​ല്‍​ബി​ന്‍ പു​തു​ശേ​രി, ഫാ. ​റെ​യ്‌​സ​ണ്‍ ത​ട്ടി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​രാ​യി.​ ഫാ.​ ജെ​യിം​സ് കു​രു​കി​ലാം​കാ​ട്ട് സ​ന്ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് ഫാ.​ഡാ​നി​ഷ് ക​ണ്ണാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​വും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും ഉ​ണ്ടാ​യി.

പ​തി​ന​യ്യാ​യി​ര​ത്തോ​ളം പേ​ര്‍ നേ​ര്‍​ച്ച ഊ​ട്ടി​ല്‍ സം​ബ​ന്ധി​ച്ചു. തി​രു​നാ​ളാ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍​ക്ക് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷോ​ജ​ന്‍ ഡി. ​വി​തയ​ത്തി​ല്‍, ഷാ​ജു വെ​ളി​യ​ന്‍, കൈ​ക്കാ​ര​ന്‍​മാ​രാ​യ ജോ​സ് വെ​ട്ടു​മ​ണി​ക്ക​ല്‍, ജോ​സ് ക​റു​കു​റ്റി​ക്കാ​ര​ന്‍, ജോ​ജു ചു​ള്ളി, ജോ​യ് ക​ള​ത്തി​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.