കോട്ട​പ്പു​റം രൂ​പ​താ​ദി​നാ​ഘോ​ഷ​വും ഊ​ട്ടു​തി​രു​നാ​ളും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Friday, July 4, 2025 6:34 AM IST
കോ​ട്ട​പ്പു​റം: കോ​ട്ട​പ്പു​റം മാ​ർ​ക്ക​റ്റി​ലെ പു​രാ​ത​ന​മാ​യ വി​ശു​ദ്ധ തോ​മാശ്ലീ​ഹ​യാ​ൽ സ്ഥാ​പി​ത​മാ​യെ​ന്നു വി​ശ്വ​സി​ക്കു​ന്ന മു​സി​രി​സ് സെ​ന്‍റ് തോ​മ​സ് ക​പ്പേ​ള​യി​ൽ ന​ട​ന്ന വി​ശു​ദ്ധ തോ​മ​സി​ന്‍റെ തി​രു​നാ​ളും കോ​ട്ട​പ്പു​റം രൂ​പ​താ​ദി​നാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് മു​സി​രി​സ് സെന്‍റ് തോ​മ​സ് ക​പ്പേ​ള​യി​ൽ ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ർമി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും ന​ട​ന്നു. രൂ​പ​ത​യി​ലെ വൈ​ദിക​രും സ​ന്യ​സ്ത വൈ​ദിക​രും ദി​വ്യ​ബ​ലി​യി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി.

കോ​ട്ട​പ്പു​റം രൂ​പ​ത വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടേയും യു​വ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രി​സ്ബാ​ൻഡി​ന്‍റെ ക​വ​ർ സോ​ംഗിന്‍റെ പ്ര​കാ​ശ​ന​വും ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍ററി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

ഊ​ട്ടു​നേ​ർ​ച്ച ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ആ​ശീ​ർ​വ​ദി​ച്ചു. ആ​യി​ര​ങ്ങ​ൾ ഊ​ട്ടു​നേ​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.​ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി കോ​ട്ട​പ്പു​റം സെന്‍റ്് മൈ​ക്കി​ൾ​സ് എ​ൽ​പി സ്കൂ​ളി​ൽ നി​ന്ന് കോ​ട്ട​പ്പു​റം മു​സി​രി​സ് സെ​ന്‍റ് തോ​മ​സ് ക​പ്പേ​ള​യി​ലേ​ക്ക് ന​ട​ന്ന പ്ര​വേ​ശ​ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ലി​നൊ​പ്പം രൂ​പ​ത, ഇ​ട​വ​ക, സ​ന്യ​സ്ത പ്ര​തി​നി​ധി​ക​ളും രൂ​പ​ത​യി​ലെ വൈ​ദി​ക​രും അ​ണി​നി​ര​ന്നു.