ദു​ക്റാ​ന ഊ​ട്ടു​തി​രു​നാ​ള്‍ ഇ​ന്ന്
Thursday, July 3, 2025 2:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്തീ​ഡ്ര​ലി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ ഓ​ര്‍​മ​യാ​ച​രി​ക്കു​ന്ന ഇ​ന്ന് ദു​ക്റാ​ന ഊ​ട്ടു​തി​രു​നാ​ള്‍ ന​ട​ക്കും. ഇ​രു​പ​ത്ത​യ്യാ​യി​രം പേ​ര്‍​ക്ക് ഒ​രു​ക്കു​ന്ന നേ​ര്‍​ച്ച​സ​ദ്യ ക​ത്തീ​ഡ്ര​ല്‍ അ​ങ്ക​ണ​ത്തി​ലെ പ​ന്ത​ലി​ല്‍ രാ​വി​ലെ 8.30 മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ 7.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ഊ​ട്ടു​നേ​ര്‍​ച്ച വെ​ഞ്ച​രി​പ്പ്. 10.30 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് അ​വി​ട്ട​ത്തൂ​ര്‍ ഹോ​ളി​ഫാ​മി​ലി പ​ള്ളി വി​കാ​രി ഫാ. ​റെ​നി​ല്‍ കാ​രാ​ത്ര മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ക​ല്ലേ​റ്റും​ക​ര പാ​ക്സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫ്രീ​ജോ പാ​റ​യ്ക്ക​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.

ഊ​ട്ടു​തി​രു​നാ​ളി​നു ല​ഭി​ക്കു​ന്ന സം​ഭാ​വ​ന​യി​ല്‍ ചെ​ല​വു​ക​ഴി​ഞ്ഞ് ബാ​ക്കി​വ​രു​ന്ന തു​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന സാ​ന്ത്വ​ന സ​ദ​ന​ത്തി​നാ​യി നീ​ക്കി​വ​യ്ക്കും.

വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ഓ​സ്റ്റി​ന്‍ പാ​റ​യ്ക്ക​ല്‍, ഫാ. ​ബെ​ല്‍​ഫി​ന്‍ കോ​പ്പു​ള്ളി, ഫാ. ​ആ​ന്‍റ​ണി ന​മ്പ​ളം, തി​രു​നാ​ള്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും ട്ര​സ്റ്റി​യു​മാ​യ ബാ​ബു ജോ​സ് പു​ത്ത​ന​ങ്ങാ​ടി, കൈ​ക്കാ​ര​ന്മാ​രാ​യ തി​മോ​സ് പാ​റേ​ക്കാ​ട​ന്‍, പോ​ള്‍ ചാ​മ​പ​റ​മ്പി​ല്‍, ജോ​മോ​ന്‍ ത​ട്ടി​ല്‍ മ​ണ്ടി ഡേ​വി, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​മി ചേ​റ്റു​പു​ഴ​ക്കാ​ര​ന്‍, തി​രു​നാ​ള്‍ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ഷാ​ജു പ​ന്ത​ലി​പ്പാ​ട​ന്‍, ജി​ജി പ​ള്ളാ​യി, ര​ഞ്ചി അ​ക്ക​ര​ക്കാ​ര​ന്‍, ജോ​സ് ജി. ​ത​ട്ടി​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ പി.​ടി. ജോ​ര്‍​ജ് പ​ള്ള​ന്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ജോ​ബി പ​ള്ളാ​യി എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കും.