‍‍ശു​ചി​മു​റി മാ​ലി​ന്യം​ത​ള്ളി​യ ലോ​റി​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Friday, July 4, 2025 6:34 AM IST
അ​ന്തി​ക്കാ​ട്: കാ​ഞ്ഞാ​ണി പെ​രു​മ്പു​ഴ പാ​ത​യോ​ര​ത്ത് സെ​പ്റ്റി​ക് മാ​ലി​ന്യം ത​ള്ളി​യ ര​ണ്ടു ലോ​റി​ക​ൾ അ​ന്തി​ക്കാ​ട് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ രോ​ഗി​യെ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​ക്കി തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ പി​ന്തു​ട​ർ​ന്ന് പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ​ത്.

അ​രി​മ്പൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പു​ഴ പാ​ട​ത്ത് ടാ​ങ്ക​ർ ലോ​റി​യി​ൽ സെ​പ്റ്റി​ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​തു​ക​ണ്ട് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ വാ​ഹ​നം​തി​രി​ച്ച് ലോ​റി​യു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ഴേ​ക്കും ടാ​ങ്ക​ർ അ​മി​ത​വേ​ഗ​ത്തി​ൽ പോ​വു​ക​യാ​യി​രു​ന്നു. മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​രം ലോ​റി​യെ പി​ന്തു​ട​ർ​ന്ന് എ​റ​വ് ക​പ്പ​ൽ പ​ള്ളി​ക്കും അ​രി​മ്പൂ​രി​നും ഇ​ട​യി​ൽ​വ​ച്ച് ലോ​റി​യു​ടെ ന​മ്പ​ർ ആം​ബുല​ൻ​സി​ലെ ഗാ​ർ​ഡ് വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി.

ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടു ലോ​റി​ക​ൾ മ​ന​ക്കൊ​ടി പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം​ത​ട്ടാ​ൻ എ​ത്തി​യ​പ്പോ​ൾ നാ​ട്ടുകാ​ർ​ ത​ട​ഞ്ഞ് പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ലോ​റി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.