മൂക്ക് പൊ​ത്തി​ക്കോ; വി​സ​ർ​ജ്യംനി​റ​ഞ്ഞ് മാ​ള കെഎ​സ്ആ​ർടിസി ബ​സ് സ്റ്റാ​ൻ​ഡ്
Thursday, July 3, 2025 2:02 AM IST
മാ​ള: മൂ​ക്കുപൊ​ത്തി​യേ​ മാ​ള കെ എ​സ്ആ​ർ​ടിസി ബ​സ് സ്റ്റാ​ൻ​ഡി​ൽനി​ന്നും ബ​സ് ക​യ​റാ​നാ​കൂ. സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള​വ​രു​ടെ അ​വ​സ്ഥ​യും ഭി​ന്ന​മ​ല്ല.

ഇ​വി​ടു​ത്തെ സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞു പ​രി​സ​ര​ത്തെ പ​റ​മ്പി​ലേ​ക്ക് ഒ​ഴു​കു​ന്ന​താ​ണു കാ​ര​ണം. സ്റ്റാ​ൻ​ഡി​നു പ​രി​സ​ര​ത്ത് ഭ​ക്ഷ​ണ​ശാ​ല​ക​ൾ അ​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ി ക്കുന്നതാ​ണ്. കൂ​ടാ​തെ സ്റ്റാ​ൻ​ഡി​ൽ നി​ത്യംവ​രു​ന്ന യാ​ത്ര​ക്കാ​ർ മൂ​ക്കു​പൊ​ത്തി നി​ൽ​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്.

പ​രി​സ​ര​വാ​സി​ക​ൾ പ​ല​പ്രാ​വ​ശ്യം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഈ ​വി​ഷ​യം പ​റ​ഞ്ഞി​ട്ട് പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. പൊ​യ്യ പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​വ​ർ സ്റ്റാ​ൻ​ഡി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തുക​യും ചെ​യ്തു.

തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി സെ​പ്റ്റി​ക് ടാ​ങ്ക് ക്ലീ​ൻ ആ​ക്കി പ​രി​സ​ര​ത്ത് വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പു​ല്ലുവി​ല ക​ൽ​പ്പി​ക്കാ​ത്ത നി​ല​പാ​ടി​ലാ​ണ് കെഎ​സ് ആ​ർടിസി.

ഈ ​നി​ല​പാ​ടി​നെ​തി​രെ നി​യമ ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി സെ​പ്റ്റി​ക് ടാ​ങ്കി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പ​രി​സ​ര​ങ്ങ​ൾ വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും മാ​ള പ്ര​തി​ക​ര​ണ​വേ​ദി പ്ര​സി​ഡ​ന്‍റ്് സ​ലാം ചൊ​വ്വ​ര ആ​വ​ശ്യ​പെ​ട്ടു.