തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം
Friday, July 4, 2025 6:34 AM IST
കൈ​പ്പ​റ​മ്പ്: പേ​രാ​മം​ഗ​ല​ത്തും മു​ണ്ടൂ​രി​ലും തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷം. നാ​ട്ടി​ൽ ഇ​റ​ങ്ങി​ന​ട​ക്കാ​ൻ പ​റ്റാ​തെ ജ​ന​ങ്ങ​ൾ. മു​ണ്ടൂ​രി​ൽ ഞാ​യ​റാ​ഴ്ച ബൈ​ക്കി​ന് കു​റു​കെ തെ​രു​വു​നാ​യ ചാ​ടി ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച മു​ണ്ടൂ​ർ പ​ള്ളി​ക്കു​സ​മീ​പം തെ​രു​വു​നാ​യ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ അ​ക​ത്തു​ക​യ​റി ഡ്രെെ​വ​റെ ക​ടി​ച്ചു. ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

പേ​രാ​മം​ഗ​ലം മ​ന​പ്പ​ടി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രാ​ളെ തെ​രു​വു​നാ​യ ക​ടി​ച്ചി​രു​ന്നു. പേ​ര​മം​ഗ​ലം സ്കൂ​ൾ, ക്ഷേ​ത്രം ഗ്രൗ​ണ്ട്, കി​ഴ​ക്കു​മു​റി, കാ​പ്പ് ഇ​ന്ത്യ ടൈ​ൽ​സ് മേ​ഖ​ല​യി​ലും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജോ​ലി​ക്കു​പോ​കു​ന്ന​വ​ര്‌​ക്കും തെ​രു​വു​നാ​യ​ക്ക​ൾ ശ​ല്യ​മാ​യി​രി​ക്കു​ക​യാ​ണ്.