ഗു​രു​വാ​യൂ​ര​പ്പ​ന് വ​ഴി​പാ​ടാ​യി ടാ​ങ്ക​ർ ലോ​റി
Thursday, July 3, 2025 2:02 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി പു​തി​യ ടാ​ങ്ക​ർ ലോ​റി സ​മ​ർ​പ്പി​ച്ചു. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി 12,000 ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്ക​ർ ലോ​റി​യാ​ണു സ​മ​ർ​പ്പി​ച്ച​ത്. അ​ങ്ക​മാ​ലി ക​റു​കു​റ്റി ആ​ഡ്ല​ക്സ് മെ​ഡി​സി​റ്റി ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഗ്രൂ​പ്പാ​ണ് ലോ​റി സ​മ​ർ​പ്പ​ണം ന​ട​ത്തി​യ​ത്.

ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ ആ​ഡ്ല​ക്സ് മെ​ഡി​സി​റ്റി ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ എം​ഡി പി.​ഡി. സു​ധീ​ശ​നി​ൽ​നി​ന്ന് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ലും രേ​ഖ​ക​ളും ഏ​റ്റു​വാ​ങ്ങി.
പി.​ഡി. സു​ധീ​ശ​നെ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, സി. ​മ​നോ​ജ്, കെ.​പി. വി​ശ്വ​നാ​ഥ​ൻ, മ​നോ​ജ് ബി. ​നാ​യ​ർ, ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഒ.​ബി. അ​രു​ണ്‍​കു​മാ​ർ, ഡി​എ കെ.​എ​സ്. മാ​യാ​ദേ​വി, ദേ​വ​സ്വം മ​രാ​മ​ത്ത് എ​ക്സി. എ​ൻ​ജി​നീ​യ​ർ എം.​കെ. അ​ശോ​ക് കു​മാ​ർ, പി​ആ​ർ​ഒ വി​മ​ൽ ജി. ​നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.