പുത്തൂർ സെന്റ് തോമസ് ഫൊറോന ദേവാലയം
ദുക്റാന തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോർജ് തേർമഠം മുഖ്യകാർമികത്വംവഹിച്ചു. ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് വചനസന്ദേശംനൽകി.
ഫാ. റിഥിൻ ചിറ്റിലപ്പിള്ളി സഹകാർമികത്വംവഹിച്ചു. തിരുനാൾ പ്രദക്ഷണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. വികാരി ഫാ. ജോജു പനയ്ക്കൽ, അസിസ്റ്റന്റ് വികാരി ഫാ. റെജി തോമസ്, കൈക്കാരൻമാരായ ഷോയ് മാളിയേക്കൽ, സണ്ണി മാളിയേക്കൽ, ഷാജി തട്ടിൽ, സന്തോഷ് ആട്ടോക്കാരൻ എന്നിവർ തിരുനാൾ ചടങ്ങുകൾക്ക് നേതൃത്വംനൽകി.
മറ്റം സെന്റ് തോമസ് ഫൊറോന പള്ളി
ഇടവക മധ്യസ്ഥനായ വിശുദ്ധ തോമസ് ശ്ലീഹായുടെയും ഈശോയുടെ തിരുഹൃദയത്തിന്റെയും തിരുനാളാഘോഷിച്ചു. ആഘോഷമായ പാട്ടുകുർബാനയ്ക്ക് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വംവഹിച്ചു.
പ്രദക്ഷിണം, തോമസ് നാമധാരികളെ ആദരിക്കൽ, നേർച്ചപ്പായസ വിതരണം എന്നിവ നടന്നു. പ്രദക്ഷിണത്തിന് എളവള്ളി പള്ളി വികാരി ഫാ. ഫ്രാങ്ക്ളിൻ കണ്ണനായ്ക്കൽ നേതൃത്വംനൽകി. തിരുനാൾ ആഘോഷങ്ങൾക്ക് മറ്റം ഫൊറോന പള്ളി വികാരി ഫാ. ഫ്രാൻസിസ് ആളൂർ, അസിസ്റ്റന്റ് വികാരി ഫാ. ഫ്രാങ്കോ ചെറുതാണിക്കൽ, ട്രസ്റ്റിമാരായ സി.കെ. ജോയ്, ജോൺസൺ കാക്കശേരി, പി.എ. സ്റ്റീഫൻ, ജോൺസൺ സി.തോമസ് എന്നിവർ നേതൃത്വംനൽകി.
പടവരാട് സെന്റ് തോമസ് ദേവാലയം
ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂർ മുഖ്യകാർമികത്വംവഹിച്ചു. ഫാ. മാത്യു കുറ്റിക്കോട്ടയിൽ വചനസന്ദേശം നൽകി.
വികാരി ഫാ. സെബി ചിറ്റിലപ്പള്ളി, കൈക്കാരൻമാരായ വർഗീസ് പ്ലാക്കൽ, ജോഷി പൊട്ടയ്ക്കൽ, ജോബി പെരുമ്പിള്ളി, റിന്റോ പുതുശേരി എന്നിവർ നേതൃത്വംനൽകി.