മു​രി​യാ​ട് നി​യ​ന്ത്ര​ണംവി​ട്ട ക്രെ​യി​ന്‍ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചുമ​റി​ഞ്ഞു
Thursday, July 3, 2025 2:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മു​രി​യാ​ട് നി​യ​ന്ത്ര​ണം​വി​ട്ട ക്രെ​യി​ൻ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചുമ​റി​ഞ്ഞു. സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്ക്. മു​രി​യാ​ട് വ​ല്ല​ക്കു​ന്ന് റോ​ഡ് അ​ണ്ടി​ക്ക​മ്പ​നി​ക്കു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ചയ്ക്ക് ഒന്നരയോടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​ണ്ടി​ക്ക​മ്പ​നി ഭാ​ഗ​ത്തു​നി​ന്നും ഇ​റ​ക്കം ഇ​റ​ങ്ങി വ​ന്നി​രു​ന്ന ക്രെ​യി​ന്‍ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ടു.

എ​തി​രെ വ​ന്നി​രു​ന്ന മു​രി​യാ​ട് സ്വ​ദേ​ശി ഷാ​ന്‍റി സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ ത​ട്ട​ാതി​രി​ക്കാ​ന്‍ ക്രെ​യി​ന്‍ വെ​ട്ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​റി​യു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​റി​ല്‍ നി​ന്ന് ഷാ​ന്‍റി കാ​ന​യി​ലേ​ക്കു തെ​റി​ച്ചുവീ​ണതിനാൽ ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശു പത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ല്ല​ക്കു​ന്ന് നെ​ല്ലാ​യി റോ​ഡി​ല്‍ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍നി​ന്നും മ​റ്റൊ​രു ക്രെ​യി​ന്‍ എ​ത്തി​ച്ചാ​ണ് ക്രെ​യി​ന്‍ ഉ​യ​ര്‍​ത്തി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് റോ​ഡി​ല്‍ ഒ​ലി​ച്ചി​റ​ങ്ങി​യ ഓ​യി​ലും ഡീ​സ​ലും ഇ​രി​ങ്ങാ​ല​ക്കു​ട ഫ​യ​ര്‍‌ഫോ​ഴ്‌​സ് ക​ഴു​കി വൃ​ത്തി​യാ​ക്കി. ആ​ളൂ​ര്‍ പോലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.