ലേ​ബ​ർക്യാ​മ്പി​ൽ യു​വാ​ക്ക​ളും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ൽ ആ​ളു​മാ​റി ആ​ക്ര​മ​ണം
Thursday, July 3, 2025 2:02 AM IST
എരു​മ​പ്പെ​ട്ടി: അ​ക്കി​ക്കാ​വ്- കേ​ച്ചേ​രി ബൈ​പ്പാ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​നെ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന എ​യ്യാ​ലി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ ക​യ​റി ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി. കഴിഞ്ഞദിവസം രാ​ത്രി 10.30നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

കാ​റി​ലെ​ത്തി​യ യു​വാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ലേ​ബ​ർ ക്യാ​മ്പി​ലെ മ​ല​യാ​ളി തൊ​ഴി​ലാ​ളി സു​രേ​ഷി​ന് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്ക് പ​റ്റി.

ആ​ളു​മാ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​ണെ​ന്ന് യു​വാ​ക്ക​ൾ പി​ന്നീ​ട് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ് പ​ട്ടി​ക്ക​ര​യി​ൽ ഒ​രു പി​ക്ക​പ്പ് വാ​ഹ​നം ബൈ​ക്കു​കാ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യും നി​ർ​ത്താ​തെ പോ​കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​പി​ക്ക​പ്പ് വാ​ഹ​നം പി​ന്തു​ട​ർ​ന്ന് കാ​റി​ലെ​ത്തി​യ യു​വാ​ക്ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

എ​യ്യാ​ലി​ലെ റോ​ഡ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ർ ക്യാ​മ്പി​ൽ ഒ​രു പി​ക്ക​പ്പ് വാ​ഹ​നം കി​ട​ക്കു​ന്ന​ത് ക​ണ്ട യു​വാ​ക്ക​ൾ ഈ ​വാ​ഹ​ന​മാ​ണ് ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ​തെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കു​ക​യും ക്യാ​മ്പി​ൽ ക​യ​റി വാ​ഹ​ന​ത്തിന്‍റെ ഡ്രൈ​വ​ർ സു​രേ​ഷി​നെ ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് നി​ർ​മാ​ണ ക​മ്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ത​ല​യ്ക്ക് സാ​ര​മാ​യി പ​രു​ക്കേ​റ്റ സു​രേ​ഷി​നെ കു​ന്നം​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​തേസ​മ​യം ഇ​വ​ർ പി​ന്തു​ട​ർ​ന്നെ​ത്തി​യ അ​പ​ക​ട​മു​ണ്ടാ​ക്കി​യ പി​ക്ക​പ്പ് വാ​ഹ​നം ബൈ​പ്പാ​സ് റോ​ഡി​ലെ എ​യ്യാ​ൽ മ​ന്ത്ര​വാ​ദി റോ​ഡി​ന് സ​മീ​പം ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വാ​ക്ക​ളെ ക്യാ​മ്പി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളും തി​രി​ച്ച് ആ​ക്ര​മി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സം​ഘ​ർ​ഷം നി​യ​ന്ത്രി​ച്ച​ത്.