കാ​റ​ളം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സീം ​ടീ​മി​ന്‍റെ ആ​ശ​യ​ത്തി​ന് ദേ​ശീ​യമി​ക​വ്
Friday, July 4, 2025 6:34 AM IST
കാ​റ​ളം: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, നീ​തി ആ​യോ​ഗ്, യൂ​ണി​സെ​ഫ്, മി​നി​സ്റ്റ​റി ഓ​ഫ് ഇ​ന്ന​വേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്‌​കൂ​ള്‍ ഇ​ന്ന​വേ​ഷ​ന്‍ ചാ​ല​ഞ്ച് ആ​യ സ്‌​കൂ​ള്‍ ഇ​ന്ന​വേ​ഷ​ന്‍ മാ​ര​ത്തണ്‍ 2024 ല്‍ ​കേ​ര​ള​ത്തി​ല്‍നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 181 ടീ​മു​ക​ളി​ല്‍ ഒ​ന്നാ​വു​ക​യും തു​ട​ര്‍​ന്ന് ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ 1000 ടീ​മു​ക​ളി​ല്‍ ഒ​ന്നാ​വു​ക​യും ചെ​യ്ത് കാ​റ​ളം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം സിം ​ടീം അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളാ​യ എ.​എ​സ്. അ​ക്ബ​ര്‍​ഷാ, ടി.​എ​സ്. സൂ​ര്യ​ദേ​വ്, സി.​എ​ഫ്. സാ​ഹി​ല്‍, അ​ധ്യാ​പി​ക​യാ​യ കെ.​എ​സ്. നി​ജി എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന ടീ​മാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.