വാ​ഴാ​നി ട്രൈ​ബ​ൽ ഉ​ന്ന​തി​യി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർന്നു
Friday, July 4, 2025 6:34 AM IST
പു​ന്നം​പ​റ​മ്പ്: വാ​ഴാ​നി കാ​ക്കി​നി​ക്കാ​ട് ട്രൈ​ബ​ൽ ഉ​ന്ന​തി ഊ​രി​ലേ​ക്കു​ള്ള റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു. നാ​ല്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തേ​യ്ക്കു​പോ​കു​ന്ന​ത് ഈ ​റോ​ഡി​ലൂ​ടെ​യാ​ണ്.

അ​വി​ടെ ത​ന്നെ​യാ​ണ് ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളും സ്ഥി​തി​ചെ​യ്യു​ന്ന​ത്. റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം എ​ത്ര​യും​വേ​ഗം​ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള അ​ധി​കൃ​ത​ർ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ക്കും​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി പ​രാ​തി ന​ൽ​കി.

പ​രാ​തി ക​ണ്ടി​ല്ലെ​ന്നു​ന​ടി​ച്ചാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം​ന​ൽ​കു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ക്കും​ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ക​ണ്ടം​മാ​ട്ടി​ൽ, നേ​താ​ക്ക​ളാ​യ അ​ഡ്വ. അ​ഖി​ൽ പി.​സാ​മു​വ​ൽ, വി.​ജെ. ജ​മാ​ൽ, പി. ​ദു​ർ​ഗ​ദാ​സ്, വി​ജോ​യ് കു​റ്റി​ക്കാ​ട​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.