ചേ​ല​ക്ക​ര ഗവ. ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ പു​തിയ കെ​ട്ടി​ടവും ക​മ്പ്യൂ​ട്ട​ർ ലാ​ബും തുറന്നു
Thursday, July 3, 2025 2:02 AM IST
ചേ​ല​ക്ക​ര: ശ്രീ​മൂ​ലം തി​രു​നാ​ൾ ഗ​വ​. ഹ​യ​ർ സെ​ക്കൻഡ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെയും, ക​മ്പ്യൂ​ട്ട​ർ ലാ​ബി​ന്‍റെയും സ്റ്റേ​ജി​ന്‍റെയും ഉ​ദ്ഘാ​ട​നം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എംപി നി​ർ​വ​ഹി​ച്ചു.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു കോ​ടി രൂ​പ​യ്ക്കാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കെഎ​സ്എ​ഫ്ഇയു​ടെ സാ​മൂ​ഹിക ഉ​ത്ത​ര​വാ​ദി​ത്വ ഫ​ണ്ട് വ​ഴി 12.5 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ക​മ്പ്യൂ​ട്ട​ർ ലാ​ബ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​സ്എ​സ്എ​ൽസി, ​പ്ല​സ്ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും, എ​ൽഎ​സ്എ​സ് - യുഎ​സ്എ​സ് സ്കോ​ള​ർ​ഷി​പ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​എം. അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​നാ​യി. അ​സി​സ്റ്റ​ന്‍റ്് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സാ​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം ന​ട​ത്തി.​

ചേ​ല​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എം.കെ. പ​ത്മ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ.ആ​ർ. മാ​യ, കെ​എ​സ്എ​ഫ്ഇ ​ഫി​നാ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ശ​ര​ത് ച​ന്ദ്ര​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യ ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​രു​ൺ കാ​ളി​യ​ത്ത്, ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് എ​ച്ച്. ഷെ​ലീ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ജി​ത ബി​നീ​ഷ്, ചേ​ല​ക്ക​ര ഗ്രാ​മപ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ജാ​ന​കി, എ​ല്ലി​ശേ​രി വി​ശ്വ​നാ​ഥ​ൻ, കെ.കെ. ശ്രീ​വി​ദ്യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​എം. ജാ​ഫ​ർ​മോ​ൻ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഷീ​ജ കു​നി​യി​ൽ, ഹെ​ഡ്മി​സ്ട്ര​സ് ടി. ​ഫാ​ത്തി​മ സു​ഹ​റ, എ​സ്എംസി ചെ​യ​ർ​മാ​ൻ എ.​ജി. രാ​ജ​ൻ, എംപിടി​എ പ്ര​സി​ഡ​ന്‍റ് സു​മ അ​യ്യ​പ്പ​ൻ, ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ​ബി​ജി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി എം.​കെ. അ​നാ​മി​ക, ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പൽ എ​ൻ. സു​നി​ത, പി ടിഎ ​പ്ര​സി​ഡ​ന്‍റ് എ.വി. മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.