കൃ​ഷ്ണ​നാ​ട്ടം ക​ച്ച​കെ​ട്ട് അ​ഭ്യാ​സം ഇ​ന്നു​തു​ട​ങ്ങും
Friday, July 4, 2025 6:34 AM IST
ഗു​രു​വാ​യൂ​ർ: അ​വ​ധി​ക്കാ​ല​ത്തി​നു​ശേ​ഷം കൃ​ഷ്ണ​നാ​ട്ടം ക​ലാ​കാ​ര​ന്മാ​ർ​ക്ക് എ​ല്ലാ വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള ക​ച്ച​കെ​ട്ട് അ​ഭ്യ​ാസം ഇ​ന്നു​രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. ആ​ദ്യ ആ​ഴ്ച രാ​വി​ലെ മാ​ത്ര​മാ​യി​രി​ക്കും അ​ഭ്യാ​സം. പു​ല​ർ​ച്ചെ മു​ത​ൽ ഉ​ഴി​ച്ചി​ൽ, അ​ഭ്യാ​സം, ചൊ​ല്ലി​യാ​ട്ടം തു​ട​ങ്ങി​യ​വ​യാ​ണ്.

ക​ണ്ണു​സാ​ധ​കം, കാ​ൽ​സാ​ധ​കം, തീ​വ​ട്ടം കു​ട​യ​ൽ, ചി​ല്വാ​നം കാ​ൽ​സാ​ധ​കം, പ​തി​ഞ്ഞ ഇ​ര​ട്ടി​വ​ട്ടം എ​ന്നി​വ പ്ര​ത്യേ​ക​മാ​യി പ​രി​ശീ​ലി​പ്പി​ക്കും. ഉ​ഴി​ച്ചി​ലും അ​വ​താ​രം, കാ​ളി​യ​മ​ർ​ദ​നം, രാ​സ​ക്രീ​ഡ, കം​സ​വ​ധം, എ​ന്നീ നാ​ല് ക​ഥ​ക​ളു​ടെ വി​ശ​ദ​മാ​യ ചൊ​ല്ലി​യാ​ട്ട​വും മ​റ്റു ക​ഥ​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത രം​ഗ​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​വും​ന​ട​ക്കും.

വൈ​കി​ട്ട് ആ​റു​മു​ത​ൽ നാ​മം​ചൊ​ല്ല​ൽ, സാ​ധ​കം, മു​ദ്രാ​ഭി​ന​യം, ക​ണ്ണു​സാ​ധ​കം, കൈ​വീ​ശ​ൽ, കൈ​മ​റി​ക്ക​ൽ, ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് താ​ളം​പി​ടി​ക്ക​ൽ, മു​ഖാ​ഭി​ന​യം എ​ന്നി​വ പ​രി​ശീ​ലി​പ്പി​ക്കും. രാ​ത്രി എ​ട്ടു വ​രെ​യാ​ണ് പ​രി​ശീ​ല​നം. വേ​ഷം, പാ​ട്ട്, ശു​ദ്ധ​മ​ദ്ദ​ളം, തൊ​പ്പി മ​ദ്ദ​ളം, ചു​ട്ടി എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക​മാ​യും പ​രി​ശീ​ല​നം​ന​ൽ​കും. 41 ദി​വ​സ​മാ​ണ് ക​ച്ച​കെ​ട്ട് അ​ഭ്യാ​സം. ക​ച്ച​കെ​ട്ട​ഭ്യാ​സ​ത്തി​നു​ശേ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് അ​വ​താ​രം ക​ളി​യോ​ടെ കൃ​ഷ്ണ​നാ​ട്ടം ക​ളി പു​ന​രാ​രം​ഭി​ക്കും.