വി​ശ​പ്പു​ര​ഹി​ത തൃ​ശൂ​ർ; മ​ന്ന പ​ദ്ധ​തി മൂ​ന്നാം​വ​ർ​ഷ​ത്തി​ലേ​ക്ക്
Thursday, July 3, 2025 2:03 AM IST
തൃ​ശൂ​ർ: വി​ശ​പ്പു​ര​ഹി​ത​ന​ഗ​ര​മെ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി കോ​ർ​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 318 ഡി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന മ​ന്ന പ​ദ്ധ​തി മൂ​ന്നാം​വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​നു സ​മീ​പം ഒ​രു​ക്കി​യ പ​ന്ത​ലി​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി ല​യ​ണ്‍​സ്ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ദി​വ​സ​വും ഉ​ച്ച​യ്ക്ക് അ​ഞ്ഞൂ​റോ​ളം​പേ​ർ​ക്കു ഭ​ക്ഷ​ണം വി​ത​ര​ണം​ചെ​യ്യു​ന്ന​ത്.

കേ​ര​ള ല​യ​ണ്‍​സ് മ​ൾ​ട്ടി​പ്പി​ൾ സെ​ക്ര​ട്ട​റി ജെ​യിം​സ് വ​ള​പ്പി​ല, വൈ​സ് ഗ​വ​ർ​ണ​ർ​മാ​രാ​യ സു​രേ​ഷ് വാ​ര്യ​ർ, അ​ഷ്റ​ഫ്, ഹ​ങ്ക​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ദീ​പ് മേ​നോ​ൻ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്തു.