ദേ​ശീ​യ പ​ണി​മു​ട​ക്ക്‌ വി​ജ​യി​പ്പി​ക്കാൻ തീരുമാനിച്ചു: യുഡിടിഎ​ഫ്‌
Wednesday, July 2, 2025 6:11 AM IST
കൊ​ല്ലം: ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യ പ​ണി​മു​ട​ക്ക്‌ വി​ജ​യ​പ്പി​ക്കു​വാ​ന്‍ യു​ണൈ​റ്റ​ഡ് ഡെ​മോ​ക്രാ​റ്റി​ക് ട്രേ​ഡ് യൂ​ണി​യ​ൻ ഫെ​ഡ​റേ​ഷ​ൻ​ജി​ല്ലാ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. മൂ​ന്ന് ,നാ​ല് തീ​യ​തി​ക​ളി​ല്‍ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും യുഡിടിഎ​ഫ്‌ നേ​തൃ​യോ​ഗ​ങ്ങ​ള്‍ കൂ​ടു​വാ​നും ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം ഏ​ഴി​ന് പ​ന്തം കൊ​ളു​ത്തി വി​ളം​ബ​ര​ജാ​ഥ ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചു.

പ​ണി​മു​ട​ക്ക്‌ ദി​വ​സം എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ക​ട​ന​വും പൊ​തുസ​മ്മേ​ള​ന​വും ന​ട​ത്തും. ഒ​ന്പ​തി​ന് ചി​ന്ന​ക്ക​ട​യി​ല്‍ ന​ട​ക്കു​ന്ന റാ​ലി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം യുടിയു​സി അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് എ.​എ.അ​സീ​സ്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

യുഡിടിഎ​ഫ്‌ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എ.കെ.ഹ​ഫീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ബി. ​ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, കോ​തേ​ത്ത്‌ ഭാ​സു​ര​ന്‍, കെ.ജി.തു​ള​സീ​ധ​ര​ന്‍ (ഐഎ​ന്‍ടിയുസി), ​ഇ​ട​വ​ന​ശേ​രി സു​രേ​ന്ദ്ര​ന്‍, കു​രീ​പ്പു​ഴ മോ​ഹ​ന​ന്‍,

അ​ജി​ത്‌ അ​ന​ന്ദ​കൃ​ഷ്‌​ണ​ന്‍ (യുടിയുസി), കു​രീ​പ്പു​ഴ ഷാ​ന​വാ​സ്‌ (കെ​ടി​യുസി), ​അ​ജി​ത്‌ കു​രീ​പ്പു​ഴ (ടിയുസിസി), താ​ഷ്‌​ക​ന്‍റ്(​എ​സ്‌ടിയു), ജ​മീ​ര്‍​ലാ​ല്‍ (കെടിയു​സി ജേ​ക്ക​ബ്‌) എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.