മണ്ണൂർ പഞ്ചായത്തിലെ റോ​ഡു​ക​ൾ നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Thursday, July 3, 2025 2:02 AM IST
ക​ല്ല​ടി​ക്കോ​ട്: മ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വി​വി​ധ റോ​ഡു​ക​ൾ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം കെ. ​ശാ​ന്ത​കു​മാ​രി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 14 ല​ക്ഷം ചെ​ല​വ​ഴി​ച്ച് മ​മ്മു​ള്ളി​ക്കു​ന്ന്- വ​ട​ക്കു​ന്പാ​ടം റോ​ഡ്, പ​ടി​ഞ്ഞാ​ക്ക​ര റോ​ഡ്, കോ​ഴി​ച്ചു​ണ്ട- പ്ലാ​ത്തോ​ടി റോ​ഡ് തു​ട​ങ്ങി മൂ​ന്നു​റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

മ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​വി. സ്വാ​മി​നാ​ഥ​ൻ, മെം​ബ​ർ​മാ​രാ​യ എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​എം. അ​ൻ​വ​ർ സാ​ദി​ഖ്, പി.​സി. സു​മ, എ.​എ. ശി​ഹാ​ബ്, വി.​സി. പ്രീ​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വ​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.