ഓ​ൺ​ലൈ​ൻ ടാ​ക്സി സേ​വ​ന​നി​ര​ക്കി​ൽ മാ​റ്റം
Friday, July 4, 2025 5:46 AM IST
കോ​യ​ന്പ​ത്തൂ​ർ: തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ടാ​ക്സി സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. നേ​ര​ത്തെ ഓ​ൺ​ലൈ​ൻ ടാ​ക്സി സ​ർ​വീ​സു​ക​ൾ​ക്കു തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലോ ഉ​യ​ർ​ന്ന ഡി​മാ​ൻ​ഡു​ള്ള സ​മ​യ​ങ്ങ​ളി​ലോ അ​ടി​സ്ഥാ​ന നി​ര​ക്കി​ന്‍റെ 1.5 മ​ട​ങ്ങ് ഈ​ടാ​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു. കേ​ന്ദ്ര റോ​ഡ്- ഗ​താ​ഗ​ത, ഹൈ​വേ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം ര​ണ്ടു​മ​ട​ങ്ങു​വ​രെ ഈ​ടാ​ക്കാം. തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ അ​ന്പ​തു​ശ​ത​മാ​നം കു​റ​വ് ഈ​ടാ​ക്കാ​നും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.