പു​ന​ർ​ജ​നി സു​കൃ​ത​വ​നം പ​ദ്ധ​തി​ക്കു പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം
Thursday, July 3, 2025 2:02 AM IST
വ​ണ്ടി​ത്താ​വ​ളം: വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന വൃ​ക്ഷ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന പു​ന​ർ​ജ​നി സു​കൃ​ത വ​ന​വ​ത്ക​ര​ണ പ​ദ്ധ​തി​ക്ക് പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി.

കേ​ര​ള സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ്, പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന ക​മ്മി​റ്റി​യും ചി​റ്റൂ​ർ ഗ​വ. കോ​ള​ജും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

അ​ടി​മു​ണ്ട​ൻ എ​ന്ന വി​ത്തി​നം ന​ട്ടു​പി​ടി​പ്പി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി​എ​സ്. ശി​വ​ദാ​സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ്മ​ശാ​ന​ത്തോ​ടു ചേ​ർ​ന്ന് ര​ണ്ടേ​ക്ക​ർ വ​രു​ന്ന ഭൂ​മി​യി​ൽ പ​ത്തി​ൽ​പ​രം ഇ​ന​ത്തി​ലു​ള്ള വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന വൃ​ക്ഷ​ങ്ങ​ളാ​ണ് പ​ട്ട​ഞ്ചേ​രി​യി​ൽ സു​കൃ​ത​വ​ന​മാ​യി പു​ന​ർ​ജ​നി​ക്കു​ക. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​യാ​യി. ചി​റ്റൂ​ർ ഗ​വ. കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ആ​ർ.​എ​ച്ച്. ആ​ര​തി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി. റെ​ജി, സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി. ​സി​നി​മോ​ൾ, ദേ​ശീ​യ ഹ​രി​ത​സേ​ന ജി​ല്ലാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഗു​രു​വാ​യൂ​ര​പ്പ​ൻ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ. ​ശ​ര​വ​ണ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.