ഒ​റ്റ​പ്പാ​ല​ത്തു തെ​രു​വു​നാ​യ്ക്ക​ൾ​ക്കു വാ​ക്സി​നേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു
Friday, July 4, 2025 5:47 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് തെ​രു​നാ​യ്ക്ക​ൾ​ക്കു വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ നി​ന്നു​മാ​ത്രം ഇ​തി​ന​കം നൂ​റി​ല​ധി​കം തെ​രു​വു​നാ​യ്ക്ക​ൾ​ക്കു വാ​ക്സി​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വാ​ക്സി​ൻ കൊ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ പെ​യി​ന്‍റ​ടി​ച്ചു വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഓ​രോ ദി​വ​സ​വും എ​ത്ര നാ​യ്ക്ക​ൾ​ക്കു വാ​ക്സി​ൻ ന​ൽ​കി​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് ഒ​രു ജീ​വ​ന​ക്കാ​ര​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ള​രെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ് ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം പി​ടി​ക്കാ​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ കാ​ണു​മ്പോ​ഴെ​ക്കും നാ​യ്ക്ക​ൾ ഓ​ടി​മാ​റു​ക​യാ​ണ്. മു​ഴു​വ​ൻ തെ​രു​വു​നാ​യ്ക്ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നി​ർ​ദേ​ശം.