എ​സ്റ്റി​മേ​റ്റ് പ്ര​കാ​ര​മു​ള്ള നി​ർ​മാണപ്രവൃത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണം: കെ. ​ശാ​ന്ത​കു​മാ​രി എംഎ​ൽഎ
Thursday, July 3, 2025 2:02 AM IST
ക​ല്ല​ടി​ക്കോ​ട്: നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ പ​ന​യ​മ്പാ​ട​ത്ത് അ​പ​ക​ട​മേ​ഖ​ല പു​നഃക്ര​മീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​രും കെ. ​ശാ​ന്ത​കു​മാ​രി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഒ​രു​കോ​ടി 35 ല​ക്ഷം രൂ​പ ഫ​ണ്ട് അ​നു​വ​ദി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള എ​സ്റ്റി​മേ​റ്റ് പ്ര​കാ​ര​മു​ള്ള നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.