ക​രി​മ്പ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബു​ക്ക് ഹ​ണ്ട്
Thursday, July 3, 2025 2:02 AM IST
ക​ല്ല​ടി​ക്കോ​ട്‌: വാ​യ​നപ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​മ്പ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ ബു​ക്ക്‌ ഹ​ണ്ട് വി​ദ്യാ​ര്‌ഥി​കൾ​ക്കു പു​തി​യ അ​നു​ഭ​വ​മാ​യി.

ട്ര​ഷ​ർ​ഹ​ണ്ട് മാ​തൃ​ക​യി​ൽ ന​ൽ​കി​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം സ്കൂ​ൾ ലൈ​ബ്ര​റി​യി​ൽ നി​ന്നും പു​സ്ത​ക​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു മ​ത്സ​രം. പ​ന്ത്ര​ണ്ട് ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക​ണ്ടെ​ത്തേ​ണ്ട പു​സ്ത​ക​ങ്ങ​ൾ തെ​ര​യു​ന്ന​തി​ലൂ​ടെ ലൈ​ബ്ര​റി​യി​ലെ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്‍റെ ല​ക്ഷ്യം. റീ​ഡിം​ഗ് ക്ല​ബി​ന്‍റെ​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്.

പ്രി​ൻ​സി​പ്പ​ൽ ബി​നോ​യ്‌ എ​ൻ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ, ഗാ​യ​ത്രി ദേ​വി, ജ​സീ​ന, എം. ​അ​രു​ൺ​രാ​ജ് ,വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൽ​വി​ൻ സി​ജു, പി.​യു. ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.