റോ​ഡ​രി​കി​ൽ പാ​ഴ്ചെ​ടി​ക​ൾ പ​ന്ത​ലി​ച്ചു; കാട്ടുപന്നി, വിഷപ്പാന്പ്, തെരുവുനായശല്യം രൂക്ഷം
Friday, July 4, 2025 5:47 AM IST
ത​ത്ത​മം​ഗ​ലം: മേ​ട്ടു​പ്പാ​ള​യ​ത്തു​നി​ന്നും ചി​റ്റൂ​രി​ലേ​ക്കു​ള്ള റോ​ഡി​ലൂ​ടെ യാ​ത്ര ഭീ​തി​ജ​ന​കം. റോ​ഡ​രി​കി​ൽ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച പാ​ഴ്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് ഏ​തു​സ​മ​യ​വും കാ​ട്ടു​പ​ന്നി, തെ​രു​വു​നാ​യ​ക​ൾ ചാ​ടി​വീ​ഴാം. പ​ക​ൽ​സ​മ​യ​ത്തു​പോ​ലും കൂ​റ്റ​ൻ പ​ന്നി​ക​ൾ റോ​ഡു​മു​റി​ച്ചു ക​ട​ക്കു​ന്ന​താ​ണ് യാ​ത്രി​ക​രെ ഏ​റെ വ​ല​യ്ക്കു​ന്ന​ത്.

പാ​ന്പു​ക​ളു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഭീ​തി​യോ​ടെ​യാ​ണ് ഇ​തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. പാ​ഴ്ചെ ടി​ക​ൾ വെ​ട്ടി​മാ​റ്റി ദു​രി​ത​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ആ​വ​ശ്യം.