പു​ഴ​പ്പാ​ലം- പാ​റ​ക്ക​ളം റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു മു​റ​വി​ളി
Friday, July 4, 2025 5:47 AM IST
ചി​റ്റൂ​ർ: കെ​എ​സ്ആ​ർ​ടി​സി ചി​റ്റൂ​ർ​ഡി​പ്പോ, പു​ഴ​പ്പാ​ലം- പാ​റ​ക്ക​ളം റോ​ഡ് ത​ക​ർ​ന്നു വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ദു​രി​തം.

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു പു​റ​മെ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രും ഡി​പ്പോ​യി​ൽ എ​ത്തി​യാ​ണ് ബ​സ് ക​യ​റു​ന്ന​ത്. യാ​ത്ര​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തും ഡി​പ്പോ കോ​മ്പൗ​ണ്ടി​ലാ​ണ്. ചി​റ്റൂ​ർ - ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വ​രു​ന്ന ഈ ​റോ​ഡ് പാ​ല​ത്തു​ള്ളി, പാ​റ​ക്ക​ളം ഭാ​ഗ​ത്തേ​ക്കു​ള്ള സ​ഞ്ചാ​ര​മാ​ർ​ഗം കൂ​ടി​യാ​ണ്.

ന​ഗ​ര​സ​ഭാ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ യോ​ഗ​ങ്ങ​ളി​ൽ സ്ഥി​രം പ​രാ​തി ഉ​യ​രാ​രു​ണ്ടെ​ങ്കി​ലും റോ​ഡ് എ​പ്പോ​ഴും ത​ക​ർ​ന്നു​ത​ന്നെ. വ​ലി​യ കു​ഴി​ക​ളെ​ങ്കി​ലും നി​ക​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രു​ടെ ആ​വ​ശ്യം.