ഡോ​ക്‌ടേഴ്സ് ദിനം​; സ്റ്റെ​തെ​സ്കോ​പ്പിന്‍റെ മാ​തൃ​ക തീ​ർ​ത്ത് ഗ​വ.​ടിടി​ഐ​യി​ലെ വിദ്യാർഥികൾ
Wednesday, July 2, 2025 6:23 AM IST
കൊ​ല്ലം: ഡോ​ക്‌ടേഴ്സ് ദി​ന​ത്തി​ൽ കൂ​റ്റ​ൻ സ്റ്റെ​തെ​സ്കോ​പ്പിന്‍റെ മാ​തൃ​ക തീ​ർ​ത്ത് ഗ​വ.​ടി ടി ​ഐ​യി​ലെ വിദ്യാര്‌ഥികൾ.

‘ക​രു​ത​ലി​നൊ​രാ​ദ​രം' എ​ന്ന പ​രി​പാ​ടി​യി​ൽ ടിടിഐ ​പ്രി​ൻ​സി​പ്പൽ ഇ.​ടി.​സ​ജി ഡോ​ക്‌ടേഴ്സ് ദി​ന സ​ന്ദേ​ശം ന​ൽ​കി.

ദി​നാ​ച​ര​ണ​ത്തി െ ന്‍റ ഭാ​ഗ​മാ​യി ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം, സെ​മി​നാ​ർ എ​ന്നി​വ ന​ട​ന്നു. വ്യ​ക്തി​ഗ​ത ജീ​വി​ത​ത്തി​നും സ​മൂ​ഹ​ത്തി​നും ഡോ​ക്‌ടർ​മാ​ർ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ തി​രി​ച്ച​റി​യു​ക എ​ന്ന​താ​ണ് ഈ ​ദി​നാ​ച​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യം വെ​യ്ക്കു​ന്ന​ത്.

പ​രി​പാ​ടി​ക്ക് അ​ധ്യാ​പ​ക​രാ​യ പി.​കെ.​ഷാ​ജി, മ​ഞ്ജു​ള, ജെ.​നീ​ന, എ​സ്.​പ്രേ​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.