നടുവിൽ: നടുവിൽ ബികെഎം ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേയിൽ നടുവിൽ സ്മൈൽ ഡെന്റൽ ക്ലിനിക് ഉടമ ഡോ. മാർട്ടിൻ റിച്ചാർഡിനെ ആദരിച്ചു. സ്കൂൾ മാനേജർ കെ.പി. ഹംസ പൊന്നാടണിയിച്ചു. പ്രിൻസിപ്പൽ പ്രേമചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ ഷറഫ് കത്തിച്ചാൽ, സ്റ്റാഫ് സെക്രട്ടറി ശാന്തി ജയ്സൺ എന്നിവർ പ്രസംഗിച്ചു.
ആലക്കോട്: സെന്റ് മേരീസ് കോൺവന്റ് സ്കൂളിൽ ഡിസിഎൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൂർവ വിദ്യാർഥികളും വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്നവരുമായ ഡോ. ജിബിൻ ചാക്കോ, ഡോ. ബിബിൻ ജയിംസ്, ഡോ. അർച്ചന ബേബി, ഡോ. അമൽ ജോസ്, ഡോ. ജാസ്മിൻ ജോസ്, ഡോ. മനു സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ റോസ് മേരി സിജെ ഉപഹാര സമർപ്പണം നടത്തി.
സ്കൂൾ മാനേജർ സിസ്റ്റർ തോമസീന സിജെ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഡെയ്സി കിഷോർ, പ്രീതാ സജി,ഡിസിഎൽ കോ-ഓർഡിനേറ്റർ സോജി ജോസഫ്, റീത്താമ്മ റെജി എന്നിവർ പ്രസംഗിച്ചു.
കുടിയാന്മല: ഫാത്തിമ യുപി സ്കൂൾ, ചെമ്പേരി റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കുടിയാന്മല പിഎച്ച്സിയിലെ ഡോ. ഷക്കീർ മുഹമ്മദിനെ പൊന്നാടയണിയിച്ച് ആദരിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജിജി കടുവാതൂക്കിൽ, പ്രഫ. വാസുദേവൻ നായർ, ജോമി ജോസ്, ടിന്റോ ജോസഫ്, അധ്യാപിക ജാസ്മിൻ എന്നിവർ പ്രസംഗിച്ചു. നവീൻ കുമാർ നയിക്കുന്ന "സയൻസ് ഓൺ വീൽസ്' ശാസ്ത്ര പരീക്ഷണ ബോധവത്കരണ ക്ലാസും നടന്നു.
ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേയും ചാർട്ടേഡ് അക്കൗണ്ടന്റ്സ് ദിനവും സംയുക്തമായി ആചരിച്ചു. വൈഎംസിഎ ഓഫീസിൽ മുതിർന്ന ചാർട്ടേഡ് അക്കൗണ്ടന്റ് പി.ഡി.തോമസ്, ഡോ. സ്റ്റെനിൻ ബാബു, ഡോ. സ്റ്റെമിൻ തോമസ് എന്നിവരെ പൊന്നാടയണിയിച്ച് മെമന്റോ നൽകി ആദരിച്ചു.
വൈഎംസിഎ പ്രസിഡന്റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. റോബി ഇലവുങ്കൽ, ജോസ് മേമടം, ജോഷി കുന്നത്ത്, ജോമി ജോസ് ചാലിൽ, ലിസിയാമ്മ ജോസഫ്, ലിജി ജോമി എന്നിവർ പ്രസംഗിച്ചു.