മ​ല​യോ​ര​ത്ത് നാ​ശം വി​ത​ച്ച് കാ​റ്റും മ​ഴ​യും
Thursday, July 3, 2025 1:12 AM IST
ശ്രീ​ക​ണ്ഠ​പു​രം: ക​ന​ത്ത കാ​റ്റും മ​ഴ​യും മ​ല​യോ​ര​ത്ത് വ്യാ​പ​ക​നാ​ശം. ശ്രീ​ക​ണ്ഠ​പു​രം, ചെ​ങ്ങ​ളാ​യി, മ​ല​പ്പ​ട്ടം, മ​ട​മ്പം, ഇ​രി​ക്കൂ​ർ മേ​ഖ​ല​യി​ലാ​ണ് വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

ശ്രീ​ക​ണ്ഠ​പു​രം-​ഇ​രി​ക്കൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ തൃ​ക്ക​ട​മ്പി​ൽ മ​രം​ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വൈ​ദ്യു​തി ലൈ​നു​ക​ളും ത​ക​ർ​ന്നു. ശ്രീ​ക​ണ്ഠ​പു​രം-​അ​ഡൂ​ര്‍-​മ​ല​പ്പ​ട്ടം റോ​ഡി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി.

വൈ​ദ്യു​ത തൂ​ൺ റോ​ഡി​ലേ​ക്ക് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും വാ​ർ​ഡ് മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി​യ​ത്.

ചെ​റു​കൊ​ള​ന്ത ക​യ​റ്റ​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പെ​ട്ടു. മ​ര​ങ്ങ​ളും ക​ട​പു​ഴ​കി​വീ​ണു. താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി.
മ​ല​യോ​ര​ത്ത് നാ​ശം വി​ത​ച്ച് കാ​റ്റും മ​ഴ​യും

വ​ലി​യ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി ചെ​ങ്ങ​ളാ​യി ത​വ​റൂ​ലി​ലെ എം.​ടി. വി​മ​ല​യു​ടെ വീ​ടി​ന് മു​ക​ളി​ൽ പ​തി​ച്ച് കെ​ട്ടി​ട​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.