യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കെ​യ​ർ കൊ​ട്ടി​യൂ​ർ
Friday, July 4, 2025 7:28 AM IST
ക​ണ്ണൂ​ർ: വൈ​ശാ​ഖ മ​ഹോ​ത്സ​വം അ​വ​സാ​നി​ക്കാ​നി​രി​ക്കെ കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര പ​രി​സ​രം മാ​ലി​ന്യ​മു​ക്ത മാ​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​യ​ർ കൊ​ട്ടി​യൂ​ർ മെ​ഗാ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ ര​ണ്ടാം വ​ർ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.

വൈ​ശാ​ഖ മ​ഹോ​ത്സ​വ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സ്വാ​ന്ത​ന സേ​ന​യാ​യ യൂ​ത്ത് കെ​യ​റി​ന്‍റെ പേ​രി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മെ​ഗാ ശു​ചീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ദേ​ശീ​യ സെ​ക്ര​ട്ട​റി പി.​എ​ൻ. വൈ​ശാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.