റോ​ഡി​ലേ​ക്ക് വളർന്ന കാ​ടു​ക​ൾ കാഴ്ച മറയ്ക്കുന്നു
Friday, July 4, 2025 7:28 AM IST
കാ​ർ​ത്തി​ക​പു​രം: ത​ളി​പ്പ​റ​മ്പ്-​മ​ണ​ക്ക​ട​വ് ടി​സി​ബി റോ​ഡി​ൽ കാ​ഴ്ച മ​റ​ച്ച് കാ​ടു​ക​ൾ വ​ള​ർ​ന്നു നി​ൽ​ക്കു​ന്നു. കാ​ർ​ത്തി​ക​പു​ര​ത്തി​നും മ​ണ​ക്ക​ട​വി​നും ഇ​ട​യി​ൽ പ​ച്ച​തു​രു​ത്തി​നു സ​മീ​പ​ത്തെ വ​ള​വി​ലാ​ണു റോ​ഡി​ലേ​ക്ക് ചാ​ഞ്ഞ് മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ളും കാ​ടു​ക​ളും വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്.

ഇ​തു​വ​ഴി ക​ട​ന്നുപോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​ര​സ്പ​രം കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് പ​രാ​തി ഉ​ണ്ട്. അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന വ​ള​വു​കൂ​ടി​യാ​ണി​ത്.ദി​വ​സേ​ന ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നുപോ​കു​ന്നു​ണ്ട്. കാ​ഴ്ച മ​റ​ക്കു​ന്ന കാ​ടു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണു നാ​ട്ടു​കാ​ർ.