തേ​ർ​ത്ത​ല്ലി-ച​പ്പാ​ര​പ്പ​ട​വ്-ത​ളി​പ്പ​റ​മ്പ് റൂ​ട്ടി​ൽ വൈ​കു​ന്നേ​രം ബ​സി​ല്ല; വി​ദ്യാ​ർ​ഥി​ക​ൾ വ​ല​യു​ന്നു
Friday, July 4, 2025 7:28 AM IST
തേ​ർ​ത്ത​ല്ലി: തേ​ർ​ത്ത​ല്ലി-ച​പ്പാ​ര​പ്പ​ട​വ്-ത​ളി​പ്പ​റ​മ്പ് റൂ​ട്ടി​ൽ വൈ​കു​ന്നേ​രം സ്കൂ​ൾ വി​ടു​ന്പോ​ൾ ബ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ വ​ല​യു​ന്നു. ഇ​തി​നെ​തി​രെ മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും പി​ടി​എ​യും ആ​ശ​ങ്ക അ​റി​യി​ച്ചു.

മ​ല​യോ​ര ഗ്രാ​മ​മാ​യ തേ​ർ​ത്ത​ല്ലി, മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്രം അ​ഞ്ഞൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും, മേ​രി​ഗി​രി ചെ​റു​പു​ഷ്പം യു​പി വി​ഭാ​ഗ​ത്തി​ലെ ഇ​രു​ന്നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സ്കൂ​ൾ വി​ട്ട​തി​നു​ശേ​ഷം ബ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

സ്കൂ​ൾ സ​മ​യം പു​തു​ക്കി​യ​തോ​ടെ 4.15 വ​രെ​യാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്ത​ന സ​മ​യം. എ​ന്നാ​ൽ, മേ​രി​ഗി​രി​യി​ൽ നി​ന്നു ച​പ്പാ​ര​പ്പ​ട​വ്, ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് വൈ​കു​ന്നേ​രം 3.30നു​ള്ള ബ​സ് ക​ഴി​ഞ്ഞാ​ൽ, ആ​റി​നു മാ​ത്ര​മേ അ​ടു​ത്ത ബ​സ് ഉ​ള്ളൂ. അ​തി​നാ​ൽ ച​പ്പാ​ര​പ്പ​ട​വ്, ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 4.15നും ​അ​ഞ്ചി​നും ഇ​ട​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ച് ഒ​രു ബ​സ് സ​ർ​വീ​സ് ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ക​യാ​ണ്.