ഇരിട്ടി: ബാരാപോൾ കനാലിൽ ഗർത്തം രൂപപ്പെട്ടതിന് താഴെ താമസിക്കുന്നവരും സുരക്ഷ ഉറപ്പാക്കുക, കെഎസ്ഇബിയുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റി ബാരാപോൾ പവർ ഹൗസിന് മുന്നിൽ ധർണ നടത്തി. കെപിസിസിയംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ജയ്സൺ കാരക്കാട്ട് അധ്യക്ഷത വഹിച്ചു.
വിജിലൻസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരേ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് ഭരണാനുകൂല സംഘടനാംഗങ്ങളായതു കൊണ്ടാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എ. നസീർ, മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അഗം മേരി റെജി എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ഐസക് ജോസഫ്, മിനി വിശ്വനാഥൻ, സജി മച്ചിത്താന്നി, ലിസി തോമസ്, സെലീന ബിനോയി, എൽസമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു. പി.സി. ജോസ്, എം.കെ. വിനോദ്, ജോസ് കുഞ്ഞ്തടത്തിൽ, ജോഷി കാഞ്ഞമല, ഷിബോ കൊച്ചുവേലിക്കകത്ത്, എൻ.എം. സാജു, തോമസ് വലിയതൊട്ടി, സി.സി. ജോയി, ബിജുനിത്ത് കുറുപ്പംപറമ്പിൽ, റോസിലി വിൽസൺ, അനൂപ് ചെമ്പകശേരി എന്നിവർ നേതൃത്വം നൽകി.