ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ പ​രീ​ക്ഷ 10ന് ​ആ​രം​ഭി​ക്കും
Friday, July 4, 2025 7:28 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ പ​രീ​ക്ഷ പ​ത്തി​നാ​രം​ഭി​ക്കും. ജി​ല്ല​യി​ലെ 16 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1565 പേ​ര്‍ ഹ്യു​മാ​നി​റ്റീ​സ്, കൊ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തും.

പ്ല​സ് വ​ണ്‍ തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തു​ന്ന 630 പേ​രി​ല്‍ 474 സ്ത്രീ​ക​ളും 156 പു​രു​ഷ​ന്മാ​രു​മാ​ണ്. ഇ​തി​ല്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ 25 പേ​രും പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ ഒ​രാ​ളും പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. 925 പേ​രാ​ണ് പ്ല​സ് ടു ​തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​തി​ല്‍ 733 സ്ത്രീ​ക​ളും 192 പു​രു​ഷ​ന്മാ​രും ഉ​ള്‍​പ്പെ​ടു​ന്നു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 34 പേ​രും പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 16 പേ​രും പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്.

ജിഎ​ച്ച്എ​സ്എ​സ് ചാ​വ​ശേ​രി, ഗ​വ. ബ്ര​ണ്ണ​ന്‍ എ​ച്ച്എ​സ്എ​സ് ത​ല​ശേ​രി, കെ​പി​ആ​ര്‍ ജി​എ​ച്ച്എ​സ്എ​സ് ക​ല്യാ​ശേ​രി, ജി​എ​ച്ച്എ​സ്എ​സ് പ​ള്ളി​ക്കു​ന്ന്, ജി​എ​ച്ച്എ​സ്എ​സ് മാ​ത്തി​ല്‍, ജി​ബി​എ​ച്ച്എ​സ്എ​സ് മാ​ടാ​യി, ജി​എ​ച്ച്എ​സ്എ​സ് കൂ​ത്തു​പ​റ​മ്പ്, സീ​തീ സാ​ഹി​ബ് എ​ച്ച്എ​സ്എ​സ് ത​ളി​പ്പ​റ​മ്പ്, എ​ച്ച്എ​സ്എ​സ് മ​ട്ട​ന്നൂ​ര്‍, മൂ​ത്തേ​ട​ത്ത് എ​ച്ച്എ​സ്എ​സ് ത​ളി​പ്പ​റ​മ്പ് എ​ന്നി​വ​യാ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍. പ​ഠി​താ​ക്ക​ള്‍ ബ​ന്ധ​പ്പെ​ട്ട സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും ഹാ​ള്‍​ടി​ക്ക​റ്റു​ക​ള്‍ കൈ​പ്പ​റ്റ​ണ​മെ​ന്ന് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.