റീ​സ​ർ​വേ ഓ​ഫീ​സ് ശ്രീ​ക​ണ്ഠ​പു​ര​ത്ത് നി​ല​നി​ർ​ത്ത​ണം; എം​എ​ൽ​എ റ​വ​ന്യൂ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി
Friday, July 4, 2025 7:28 AM IST
ശ്രീ​ക​ണ്ഠ​പു​രം: പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റീ​സ​ർ​വേ ഓ​ഫീ​സ് ശ്രീ​ക​ണ്ഠ​പു​ര​ത്ത് ത​ന്നെ നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഇ​തി​ന് ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും കാ​ണി​ച്ച് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന് ക​ത്ത് ന​ൽ​കി.

ക​ഴി​ഞ്ഞ​ദി​വ​സം ശ്രീ​ക​ണ്ഠ​പു​ര​ത്ത് ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് എം​എ​ൽ​എ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യ​ത്. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ത​ന്നെ പ്ര​സ്തു​ത ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭ അ​റി​യി​ച്ചി​ട്ടു​ണ്ട്.

റീ​സ​ർ​വേ ഓ​ഫീ​സ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ വാ​ട​ക​യും കെ​ട്ടി​ട​ത്തി​ലെ അ​സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ഓ​ഫീ​സ് മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ എം​എ​ൽ​എ ന​ഗ​ര​സ​ഭ​യോ​ട് സൗ​ജ​ന്യ​മാ​യി കെ​ട്ടി​ട സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന, വി​ക​സ​ന​സ​മി​തി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പി. ച​ന്ദ്രാം​ഗ​ത​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി.​പി. ന​സീ​മ, ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, വി.​സി. രാ​മ​ച​ന്ദ്ര​ൻ, ടി.​പി. സു​നി​ൽ​കു​മാ​ർ, വി.​വി. സേ​വി, എ​ൻ.​പി. സി​ദ്ദി​ഖ്, കെ. ​സ​ലാ​ഹു​ദീ​ൻ, പി.​സി. ര​മേ​ശ​ൻ, ഗോ​പി, സി.​കെ. അ​ല​ക്സ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ടി.​വി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.