ന​ഷ്ട​പ​രി​ഹാ​രം; മ​ന്ത്രി​ക്ക് നി​വേ​ദ​നം നല്കി മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ർ എ​യ​ർ​പോ​ർ​ട്ട് റോ​ഡ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി
Thursday, July 3, 2025 1:12 AM IST
കേ​ള​കം: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള റോ​ഡ​ക​ൾ​ക്കാ​യി വീ​ടും കെ​ട്ടി​ട​ങ്ങ​ളും മ​റ്റ് നി​ർ​മി​തി​ക​ളും വി​ട്ടു ന​ല്കി​യ​വ​ർ​ക്ക് കാ​ല​പ​ഴ​ക്കം ക​ണ​ക്കാ​ക്കി വി​ല​നി​ശ്ച​യി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ർ എ​യ​ർ​പോ​ർ​ട്ട് റോ​ഡ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി നി​വേ​ദ​നം ന​ല്കി. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കാ​ണ് ആ​ക്‌ഷ​ൻ ക​മ്മി​റ്റി നി​വേ​ദ​നം ന​ല്കി​യ​ത്.

ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജി​ൽ​സ് എം. ​മേ​യ്ക്ക​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ ബി​ജു ടി. ​മാ​ത്യു തോ​ട്ട​ത്തി​ൽ, ജോ​സ​ഫ് പ​ള്ളി​ക്കാ​മ​ഠ​ത്തി​ൽ, സ​ജി ജോ​ർ​ജ് മേ​ച്ചേ​രി കി​ഴ​ക്കേ​ൽ എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. വി​ഷ​യം ഗൗ​ര​വം ഉ​ള്ള​താ​ന്നെ​ന്നും പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.