ഓ​ണ​ത്തി​ന് ഒ​രു​കൊ​ട്ട​പ്പൂ​വ്; പൂക്കൃഷി തു​ട​ങ്ങി
Thursday, July 3, 2025 1:12 AM IST
ചെ​മ്പേ​രി: ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് ഓ​ണ​ത്തി​ന് ഒ​രു​കൊ​ട്ട​പ്പൂ​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​ഗ്ര​ഹ ജെ​എ​ൽ​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി​യി​ൽ പൂ​ക്കൃ​ഷി ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ മൂ​ത്തേ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഏ​ബ്ര​ഹാം കാ​വ​നാ​ടി​യി​ൽ, അ​നി​ല ജെ​യി​ൻ, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ കെ.​വി. അ​ശോ​ക്‌​കു​മാ​ർ, ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.   

അ​നു​ഗ്ര​ഹ ജെ​എ​ൽ​ജി​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യ ര​ഞ്ജു, സെ​ലി​ൻ, കാ​ർ​ത്തി​ക എ​ന്നി​വ​രാ​ണ് കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ചെ​മ്പേ​രി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ അ​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ചെ​ണ്ടു​മ​ല്ലി, വാ​ടാ​മ​ല്ലി എ​ന്നീ​യി​ന​ങ്ങ​ളി​ൽ​പ്പെ​ട്ട ആ​യി​രം ഹൈ​ബ്രി​ഡ് പൂ​ച്ചെ​ടി​ക​ൾ കൃ​ഷി ചെ​യ്തി തി​ട്ടു​ള്ള​ത്.

ചെ​റു​പു​ഴ: ഓ​ണ​ത്തി​ന് ഒ​രു​കൊ​ട്ട​പ്പൂ​വ് പ​ദ്ധ​തി​യു​ടെ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത്‌​ത​ല ന​ടീ​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തി. പാ​റോ​ത്തും നീ​രി​ൽ ചെ​ണ്ടു​മ​ല്ലിത്തൈ​ക​ൾ ന​ട്ട് പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. ന​സീ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം സ​ന്തോ​ഷ്‌ ഇ​ള​യി​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി.​ സു​നി​ത​കു​മാ​രി, കൃ​ഷി ഓ​ഫി​സ​ർ പി. ​അ​ഞ്ജു, അ​സി. കൃ​ഷി ഓ​ഫീ​സ​ർ പി.​ ഗീ​ത, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​ർ, കെ.​ആ​ർ.​ ശോ​ഭ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​തി​നെ​ട്ടു ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ളാ​ണ് ഈ ​വ​ർ​ഷം ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.