അ​ണ്ട​ർ ബ്രി​ഡ്ജ് മ​തി​ലി​ലെ ക​ല്ല് താ​ഴേയ്​ക്ക് വീ​ണു; ബൈ​ക്ക് യാ​ത്രി​ക​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Thursday, July 3, 2025 1:12 AM IST
ക​ണ്ണൂ​ർ: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ അ​ണ്ട​ർ ബ്രി​ഡ്ജി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്തെ റെ​യി​ൽ​വേ യു​ടെ സ്ഥ​ല​ത്തെ മ​തി​ലി​ന്‍റെ കൂ​റ്റ​ൻ ക​ല്ല് താ​ഴേയ്​ക്ക് വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മു​നീ​ശ്വ​ര​ൻ കോ​വി​ൽ ഭാ​ഗ​ത്ത് നി​ന്നും പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബൈ​ക്ക് യാ​ത്രി​ക​ൻ. ബൈ​ക്കി​ന് മു​ന്നി​ലാ​ണ് മ​തി​ലി​ന്‍റെ ക​രി​ങ്ക​ല്ല് വീ​ണ​ത്. റോ​ഡി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളും ന​ട​പ്പാ​ത​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. മ​തി​ലി​ൽ ആ​ൽ​മ​രം വ​ള​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മ​തി​ൽ വി​ണ്ടു​കീ​റി ക​ല്ലു​ക​ൾ ഇ​ള​കി​യ നി​ല​യി​ലാ​ണ്.

റെ​യി​ൽ​വേ​യു​ടെ സ്ഥ​ല​ത്ത് നി​ന്നും മ​ഴ​വെ​ള്ള​വും ഇ​തി​ലൂ​ടെ റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ട്. മ​തി​ലി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കി റോ​ഡ് യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.